കൊച്ചി: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ കോവിഡ് പ്രതിരോധങ്ങളുടെ പേരില്‍ ലഭിച്ച അവാര്‍ഡുകളെല്ലാം ആരോഗ്യ മന്ത്രി കെ.കെ ശൈലജ തിരിച്ചുനല്‍കി മാപ്പു പറയണമെന്ന് കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹനാന്.
രാഷ്ട്രീയ നേട്ടത്തിനായി മഹാമാരിയെ ഉപയോഗിച്ച സര്‍ക്കാരാണ് കേരളത്തിലേത്. കള്ളക്കണക്കുകളാണ് പുറത്ത് വിട്ടത്. കളികളുടെ കമന്റേറ്റര്‍മാരെപ്പോലെ കോവിഡ് കണക്കുകളുടെ കമന്ററി പറയുകയായിരുന്നു മുഖ്യമന്ത്രിയെന്നും ബെന്നി ബെഹനാന് പരിഹസിച്ചു. കോവിഡ് കണക്കിലും ടെസ്റ്റ് നിരക്കിലും സര്‍ക്കാര്‍ കള്ളത്തരം കാണിച്ചു. കോവിഡ് നിയന്ത്രിക്കാനല്ല, മറിച്ച് പി.ആര് വര്‍ക്കിനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ലോകത്ത് ഏറ്റവുമധികം കൊവിഡ് വ്യാപനമുള്ള സ്ഥലമായി കേരളം മാറിയെന്നും അതിനെ ചെറുക്കാന്‍ സര്‍ക്കാരൊന്നും ചെയ്യുന്നില്ലെന്നും ബെന്നി ബെഹനാന് പറഞ്ഞു.
കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍പ്പോലും കള്ളത്തരം കാണിച്ചു. ടെസ്റ്റില്‍ കൃത്രിമം നടത്തി. 90 ലക്ഷം ടെസ്റ്റുകള്‍ മാത്രമാണ് കേരളത്തില്‍ നടത്തിയിട്ടുള്ളത്. മറ്റ് സംസ്ഥാനങ്ങളില്‍ ഇതിനോടകം രണ്ട് കോടിയിലധികം ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കിയെന്നും ബെന്നി ബെഹനാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: