അമ്പാടിക്കൊരു ഭൂഷണം
രിപുസമൂഹത്തിന്നഹോ ഭീഷണംപൈമ്പാല് വെണ്ണ
തയിര്‍ക്കു മോഷണ
മതിക്രൂരാത്മനാം പേഷണം
വന്‍പാപത്തിനു ശോഷണം
വനിതമാര്ക്കാനന്ദസം
പോഷണം നിന്‍പാദം
മതിദൂഷണം ഹരതുമേ
മഞ്ജീര സംഘോഷണം
(പൂന്താനം)
(അല്ലയോ ഭഗവാനേ) നിന്
പാദം- അവിടുത്തെ പാദം (അവിടുന്ന് തന്നെ എന്ന് അര്‍ത്ഥമാക്കാം) അമ്പാടിക്കൊരു ഭൂഷണം -അമ്പാടിക്ക് അലങ്കാരമാണ്. രിപു (ശത്രു), സമൂഹത്തിന്നഹോ ഭീഷണം -സമൂഹത്തിന് ഭയം ഉണ്ടാക്കുന്നതാണ്, പൈമ്പാല് വെണ്ണ തയിര്‍ക്കു മോഷണം -പശുവിന്റെ പാലും വെണ്ണയും തൈരും മോഷ്ടിക്കുന്നവനാണ്, അതിക്രൂരാത്മനാം പേഷണം -ദുഷ്ടന്മാരെ നശിപ്പിക്കുന്നവനാണ്, വന്‍പാപത്തിനു ശോഷണം-വലിയ പാപങ്ങളെ ഇല്ലാതാക്കുന്നവനാണ്, വനിതമാര്ക്കാനന്ദസം
പോഷണം- വനിതകള്‍ക്ക് ആനന്ദത്തെ പോഷിപ്പിക്കുന്നവനാണ്, (അവിടുത്തെ) മഞ്ജീര സംഘോഷണം-തൃക്കാല്ച്ചിലമ്പിന്റെ മധുരമായ ശബ്ദം മേ മതിദൂഷണം ഹരതു-എന്റെ ബുദ്ധിദോഷങ്ങളെ ഇല്ലാതാക്കണമേ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: