ഔറംഗസേബ് അതുകൊണ്ട് തന്റെ സിംഹാസനാരോഹണച്ചടങ്ങ് വളരെ വിപുലമായി ആഘോഷിച്ചു. തുടര്‍ന്ന് തന്റെ 50-ാം ജന്മവാര്‍ഷികം അതുപോലെ വലിയ ഉത്സവമാക്കാന്‍ ഔറംഗസേബ് ആലോചിച്ചു. ജന്മദിന പരിപാടിയുടെ വൈഭവം കണ്ട് ലോകത്തിലെല്ലാവരും അദ്ഭുതപ്പെടണം. വിശേഷിച്ച് ശിവാജി ആശ്ചര്യപ്പെടണം. അതുകൊണ്ട് ജന്മദിനത്തിനു മുന്‍പ് തന്നെ ആഗ്രയില്‍ എത്തിച്ചേരണമെന്ന് ശിവാജിക്ക് എഴുത്തുകൊടുത്തയച്ചു.
മുന്‍കൂട്ടി തീരുമാനിച്ചതനുസരിച്ച് ജന്മദിനത്തിന്റെ തലേദിവസം ആഗ്രയ്ക്കടുത്ത് ആറ് മൈല്‍ ദൂരെ ശിവാജി എത്തിച്ചേര്‍ന്നു. എന്നാലവിടെ ഔറംഗസേബിന്റെ സ്വാഗസത്കാരമൊന്നും ഉണ്ടായിരുന്നില്ല. അന്നത്തെ ആഗ്രാ രാജസഭയുടെ പദ്ധതിയനുസരിച്ച് അതിഥിയെ അവരുടെ യോഗ്യതയനുസരിച്ച് ബാദശാഹയുടെ പ്രതിനിധി വന്ന് ആദരപൂര്‍വം സമ്മാനങ്ങള്‍ കൊടുത്ത് രാജവീഥിയില്‍ കൂടി ശോഭായാത്രയായി കൂട്ടിക്കൊണ്ടുപോകുക എന്നതായിരുന്നു.
ശിവാജിയുടെ ഉയര്‍ന്ന വ്യക്തിത്വത്തിന്റെ ദൃഷ്ടിയില് ബാദശാഹയുടെ പുത്രനോ പ്രധാനമന്ത്രിയോ സ്വീകരിക്കാന്‍ വരണമായിരുന്നു. എന്നാല്‍ വന്നതാകട്ടെ സാധാരണക്കാരായ രണ്ട് സര്‍ദാര്‍മാര്‍. രാമസിംഹന്പോലും ശിവാജിയെ സ്വാഗതം ചെയ്യാന്‍ പോകരുതെന്ന ഉദ്ദേശ്യത്തോടെ അദ്ദേഹത്തിന് നഗര സുരക്ഷാകാര്യത്തിന്റെ ചുമതല കൊടുത്തു. അതു
പോലെ തന്നെ ശിവാജിയുടെ താമസവ്യവസ്ഥയാകട്ടെ സാധാരണ ധര്‍മ്മശാലയില്‍ ആയിരുന്നു. അവസാനം അദ്ദേഹത്തെ താമസസ്ഥലത്ത് കൊണ്ടുപോകാന്‍ രാമസിംഹന്റെ കണക്ക് എഴുതുന്ന ഒരാളായിരുന്നു വന്നത്. ഈ ലക്ഷണങ്ങള്‍ കണ്ടിട്ട് ശിവാജി ഊഹിച്ചു, രാജസഭയില്‍ എപ്രകാരമുള്ള സ്വാഗതമായിരിക്കും ലഭിക്കുക എന്ന്. എന്നിരുന്നാലും ഭാവി പരിപാടിയില്‍ ദോഷം സംഭവിക്കാതിരിക്കാന്‍ വളരെ സംയമത്തോടെ പെരുമാറി. അതിനിടെ ശിവാജിക്ക് പോകേണ്ടിയിരുന്ന മാര്‍ഗം തടസ്സപ്പെട്ടു. അപ്പോഴേക്കും ഔറംഗസേബിന്റെ ജന്മദിനോത്സവ പരിപാടി ആരംഭിച്ചു കഴിഞ്ഞിരുന്നു.
ഈ വിധത്തിലുള്ള എല്ലാ അപമാനങ്ങളും സഹിച്ചുകൊണ്ട് സ്ഥിതപ്രജ്ഞനായ യോഗിയെപ്പോലെ ശിവാജി ഭാവിയോജനയെ ഉദ്ദ്യേശിച്ച് സ്ഥിരചിത്തനായി മുന്നോട്ടുപോയി. ആവശ്യകമായി വന്നാല്‍ വിജയശാലിയായ പുരുഷനാണെങ്കിലും സ്വാഭിമാനത്തെ വിവേകംകൊണ്ട് നിയന്ത്രിക്കേണ്ടിവരും. അവസാനം രാമസിംഹന് വന്നു ശിവാജിയെ സ്വാഗതം ചെയ്തു.
സംഭാജി ഉള്‍പ്പെടെ എല്ലാവരും ആഗ്രാദുര്ഗത്തില് പ്രവേശിച്ചു. ബാദശാഹയുടെ സഭ ആരംഭിച്ചുകഴിഞ്ഞിരുന്നു. അതുകൊണ്ട് എല്ലാവരും ധൃതിപിടിച്ച് രാജസഭയുടെ ഭാഗത്തേക്ക് പാദങ്ങള്‍ സ്ഥാപിച്ചു. അന്നത്തെ സഭ ഇന്ദ്രസഭയെപ്പോലും വെല്ലുന്നതായിരുന്നു. എന്നാല്‍ ഔറംഗസേബ് ആത്മരക്ഷണത്തിനായുള്ള എല്ലാ വ്യവസ്ഥകളും ചെയ്തിട്ടുണ്ടായിരുന്നു.
മോഹന കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: