ന്യൂദൽഹി: ഡൽഹി ഇസ്രായേൽ എംബസിക്ക് സമീപമുണ്ടായ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അള്ളാഹുവിന്റെ സൈന്യം എന്നറിയപ്പെടുന്ന ജെയ്ഷ് ഉല് ഹിന്ദ്.
ടെലഗ്രാം എന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഒരു ചാനലിന്റെ ചാറ്റിലാണ് ജെയ്ഷ് ഉല് ഹിന്ദാണ് അക്രമത്തിന്റെ പിന്നില്‍ എന്ന വാര്‍ത്ത പുറത്ത് വന്നത്. ഇതിലൂടെയാണ് സംഘടന സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്. സംശയാസ്പദമായ ഒരു ചാനലാണ് വാര്‍ത്ത പുറത്ത് വിട്ടത്. ഇതിന്റെ വാസ്തവം അന്വേഷണ ഏജന്‍സികള്‍ തേടുകയാണ്. ഈ ആക്രമണം ഒരു തുടക്കം മാത്രമാണെന്നും അധികം വൈകാതെ വീണ്ടും സ്ഫോടനം നടത്തുമെന്നും സന്ദേശത്തിൽ താക്കീത് നൽകുന്നു.
ഇന്ത്യയുടെ നഗരങ്ങളിൽ സ്ഫോടനം നടത്തുമെന്നാണ് അവകാശവാദം. “സ്ഫോടത്തിൽ അഭിമാനമുണ്ട്. അള്ളാഹുവിന്റെ സൈന്യം വീണ്ടും സ്ഫോടനം നടത്തും,” സന്ദേശത്തിൽ പറയുന്നു. അന്വേഷണ ഏജൻസികൾ സംഘടന അയച്ച സന്ദേശം പരിശോധിച്ച് വരികയാണ്. അതേസമയം സ്ഫോടനത്തിൽ എൻഐഎ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: