തിരുവനന്തപുരം: ഭരണപരിഷ്കാര കമ്മിഷന് അധ്യക്ഷസ്ഥാനം വി എസ് അച്യുതാനന്ദന് രാജിവച്ചു. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി. 11 റിപ്പോര്‍ട്ടുകള്‍ ഇതിനകം കമ്മിഷന് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. സര്‍ക്കാരിന് നല്‍കാനായി രണ്ട് റിപ്പോര്‍ട്ടുകള്‍ക്ക് കൂടി അംഗീകാരം നല്കിയ ശേഷമാണ് രാജി. 2016 ഓഗസ്റ്റ് 18-നാണ് ഭരണപരിഷ്ക്കാര കമ്മിഷന് അധ്യക്ഷനായി വി എസ് അച്യുതാനന്ദന് സ്ഥാനമേറ്റത്. അനാരോഗ്യം ബാധിക്കുംവരെ 14 ജില്ലകിളിലും സഞ്ചരിച്ചായിരുന്നു അദ്ദേഹം റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കായിരുന്നത്.
വിജിലന്‍സിന്റെ നവീകരണം സംബന്ധിച്ചായിരുന്നു ആദ്യ റിപ്പോര്‍ട്ട്. ധനകാര്യവുമായും സെക്രട്ടേറിയറ്റിലെ പരിഷ്കരണവുമായും ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളാണ് ഇനി സമര്‍പ്പിക്കാനുള്ളത്. ജനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ എങ്ങനെയൊക്കെ ഭരണപരിഷ്കാരം വേണം എന്നതു സംബന്ധിച്ചായിരുന്നു കമ്മിഷന് കൂടുതലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. അനാരോഗ്യംമൂലം അധ്യക്ഷസ്ഥാനത്ത് സജീവമാകാന്‍ കുറേക്കാലമായി വി എസ് അച്യുതാനന്ദന് കഴിഞ്ഞിരുന്നില്ല.
ചില കോണുകളില്‍നിന്ന് ഇതൊരു വിമര്ശനമായിപോലും നേരത്തേ ഉയര്‍ന്നിരുന്നു. കൂടാതെ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ ഇനി മാസങ്ങള്‍ മാത്രമാണ് മുന്നിലുള്ളത്. ഈ സാഹചര്യത്തിലാണ് രാജി. രാജിവയ്ക്കുന്നതിന് മുന്നോടിയായി നേരത്തേതന്നെ ഔദ്യോഗിക വസതിയായ കവടിയാര്‍ ഹൗസ് ഒഴിഞ്ഞ് മകനൊപ്പം താമസമാക്കിയിരുന്നു. സെക്രട്ടറി മുഖാന്തരമാണ് രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: