ആലപ്പുഴ: വ്യാഴാഴ്ച ഉദ്ഘാടനം ചെയ്ത ആലപ്പുഴ ബൈപ്പാസിലെ ടോള്‍ പ്ലാസയിലെ കാബിന് ലോറി ഇടിച്ച് തകര്‍ന്നു.തടികയറ്റി വന്ന ലോറി ഇടിച്ചാണ് കാബിന് തകര്‍ന്നത്. ഇന്നലെ പുലര്‍ച്ചെ ആയിരുന്നു സംഭവം.ബൈപ്പാസിന്റെ വടക്കേ അറ്റമായ കൊമ്മാടിയിലാണ് ടോള്‍ ഗേറ്റ് സ്ഥാപിച്ചിരിക്കുന്നത്.
തടികയറ്റി പോവുന്ന ലോറിയില്‍ നിന്ന് പുറത്തേക്ക് തള്ളിനിന്ന തടിക്കഷ്ണം ടോള്‍പ്ലായിലെ കാബിനില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു.ടോള്‍ പ്ലാസയിലെ ഒരു കാബിന് മാത്രമാണ് തകര്‍ന്നത്. മറ്റ് ഗേറ്റുകള്‍ക്കും കാബിനുകള്‍ക്കും തകരാറില്ല. അമിത വേഗതയിലാണ് ബൈപ്പാസിലൂടെ വാഹനങ്ങള്‍ പായുന്നത്.
ഉദ്ഘാടനം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം നിരവധി അപകടങളാണ് സംഭവിച്ചത്. ബൈപ്പാസില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ട് സെല്‍ഫി എടുക്കുന്നതും അപകടത്തിനിടയാക്കുന്നു. ഇന്നലെ മോട്ടേര്‍ വാഹനവകുപ്പിന്റെ നേതൃത്വത്തില്‍ വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കുന്നതിന് നടപടിയെടുത്തു. ബോധവത്ക്കരണവും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: