ബെംഗളൂരു: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ നിധി ശേഖരണത്തിനിറങ്ങിയ മൂന്ന് ഹിന്ദു പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. ശ്രീരാമന്റെ പോസ്റ്റര്‍ പിടിപ്പിച്ച വാഹനത്തില്‍ ഗുരപ്പനാപാല്യയില് എത്തിയപ്പോഴാണ് ഒരു സംഘം ആക്രമിച്ചത്.
പ്രദേശത്തെ നാലോ അഞ്ചോ ചെറുപ്പക്കാര്‍ വാഹനം തടഞ്ഞ് തട്ടിക്കയറുകയായിരുന്നു. ചീത്തവിളിച്ചതിന് പിന്നാലെ അവര്‍ കല്ലെറിയാന്‍ തുടങ്ങി. കൂടുതല്‍ പ്രദേശവാസികള്‍ എത്തി ഇടപെട്ടതോടെ സ്ഥിതിഗതികള്‍ നിയന്ത്രണത്തിലായി. കഴിഞ്ഞ 15 ദിവസമായി വീടുവീടാന്തരം ഫണ്ട് ശേഖരണ പ്രചാരണം നടത്തിവരികയായിരുന്നുവെന്ന് ബിജെപി ബെംഗളൂരു സൗത്ത് യൂണിറ്റ് ജനറല്‍ സെക്രട്ടറി വി. സുദര്ശന് പറഞ്ഞു. പ്രവര്‍ത്തകര്‍ക്ക് ആക്രണമത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
പൊലീസ് 40-50 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. 24 മണിക്കൂറിനകം പ്രതികളെ പിടിച്ചില്ലെങ്കില്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ ധര്‍ണ നടത്തുമെന്ന് സുദര്ശന് പറഞ്ഞു.
1100 കോടി രൂപ ചെലവില്‍ അടുത്ത മൂന്നര വര്‍ഷത്തിനുള്ളില്‍ രാമക്ഷേത്രം പണിയാനാണ് പദ്ധതി. 300-400 കോടിയില്‍ ക്ഷേത്രനിര്‍മ്മാണം പൂര്‍ത്തിയാകുമെങ്കിലും 70 ഏക്കര്‍ വരുന്ന പരിസരപ്രദേശങ്ങള്‍ കൂടി വികസിപ്പിക്കുമ്പോള്‍ ചെലവ് 1100 കോടിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: