ഓച്ചിറ: ആശുപത്രിയില്‍ കുഴഞ്ഞുവീണ നഴ്സ് മരിച്ചു. ഓച്ചിറ വലിയകുളങ്ങര ഗുരു തീര്‍ത്ഥത്തില്‍ രമണന് ഭാര്യ സുജ (5)2 ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് വിലയിരുത്തലെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ആര് ശ്രീലത വ്യക്തമാക്കി.
ഇന്നലെ രാവിലെ 11നാണ് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ കൊവിഡ് വാക്സിന് വിതരണ കേന്ദ്രത്തില്‍ നഴ്സ് കുഴഞ്ഞുവീണത്. ഉടന്‍തന്നെ ഇവരെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയുണ്ടായി. ഇവിടെ നടത്തിയ പരിശോധനയില്‍ ഹൃദയധമനിയിൽ ബ്ലോക്ക് കണ്ടെത്തിയതിനെത്തുടര്‍ന്ന് ആന്ജിയോപ്ലാസ്റ്ററിക്ക് വിധേയമാക്കുകയായിരുന്നു. തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നു.
കടുത്ത പ്രമേഹ രോഗിയുമായിരുന്നു. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സുജ ഇന്നലെ വാക്സിൻ സ്വീകരിച്ചിരുന്നു. വാക്സീന് എടുത്തതിനെത്തുടര്‍ന്നു പ്രശ്നം ഉണ്ടായിട്ടില്ല. പരിശോധനയില്‍ കോവിഡ് നെഗറ്റീവ് ആണെന്നും കണ്ടെത്തി. കൂടുതല്‍ വിലയിരുത്തലിനായി മെഡിക്കല്‍ ബോര്‍ഡ് കൂടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: