ന്യൂദല്‍ഹി : ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വിതരണത്തിലും സംഭരണകേന്ദ്രങ്ങളിലും ക്രമക്കേട് നടക്കുന്നതായി സൂചന. പഞ്ചാബിലെ ഭക്ഷ്യ ഗോഡൗണുകളില്‍ സിബിഐ തെരച്ചില്‍. എഫ്സിഐ, പഞ്ചാബ് വെയര്‍ഹൗസിങ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ഗോഡൗണുകളിലും ഇതോടൊപ്പം തെരച്ചില്‍ നടത്തുന്നുണ്ട്. സംസ്ഥാനത്തെ നാല്‍പ്പതോളം ഗോഡൗണുകളിലായി വ്യാഴാഴ്ച രാത്രി മുതല്‍ തെരച്ചില്‍ നടന്നു വരികയാണ്.
അര്‍ദ്ധ സൈന്യത്തിന്റെ സഹായത്തോടെയാണ് സിബിഐ പഞ്ചാബില്‍ തെരച്ചില്‍ നടത്തി വരുന്നത്. തെരച്ചിലില്‍ നിരവധി ക്രമക്കേടുകളും കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അരിയും ഗോതന്പ് എന്നിവ പരിശോധനയ്കായി ശേഖരിച്ചിട്ടുണ്ട്. ഭക്ഷ്യോല്പ്പന്നങ്ങളില് ക്രിത്രിമം കാണിക്കുന്നതായി കണ്ടെത്തിയാല്‍ കര്‍ശ്ശന നടപടിയുണ്ടാകും.
അതിനിടെ ദല്‍ഹിയില്‍ കര്‍ഷിക നിയമത്തിനെതിരെയെന്ന പേരില്‍ സമരം നടത്തുന്നവര്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ കര്‍ശനമാക്കി. റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ ഇടനിലക്കാര്‍ അക്രമസംഭവങ്ങള്‍ അഴിച്ചുവിട്ടതിനെ തുടര്‍ന്നാണ് ഇത്.
അതിനിടെ കാര്‍ഷിക നിയമത്തിനെതിരായ പ്രതിഷേധരംഗത്തുള്ള രണ്ട് സന്നദ്ധപ്രവര്‍ത്തകരെ ദില്ലി വിമാനത്താവളത്തില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു. അസം സ്വദേശികളാണ് അറസ്റ്റിലായത്. ഗാസിപ്പുരില് സമരം ചെയ്യുന്ന കര്‍ഷകരോട് സമരവേദി ഒഴിയണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടുണ്ട്. ഇത് ആവശ്യപ്പെട്ട് അധികൃതര്‍ സമരവേദിക്ക് മുമ്പില്‍ നോട്ടീസും പതിപ്പിച്ചു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: