കോട്ടയം: അഖില കേരള വിശ്വകര്‍മ്മ മഹാസഭയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി മൂന്നിന് സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തുന്ന ഏകദിന നേതൃത്വ സത്യാഗ്രഹ സമരം വിജയിപ്പിക്കാന്‍ കേരള ട്രഡീഷണല്‍ ആര്‍ട്ടിസാന്‍സ് യൂണിയന് തെക്കന്‍ കേരള മേഖലാ പ്രവര്‍ത്തകയോഗം തീരുമാനിച്ചു.
യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. സത്യന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റിയംഗം കെ.പി. പ്രദീപ് അദ്ധ്യക്ഷനായി. എം.ആര്. സതീഷ് കുമാര്‍, കെ. രാജന്, അരുണ്‍ ജെ. കുറ്റിച്ചല്‍, വി.എം. ബിജു, എസ്. സുരേഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: