കോട്ടയം: പട്ടികജാതി മോര്‍ച്ച കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ പട്ടികജാതി വിഭാഗത്തില്‍ നിന്ന് വിജയിച്ച ജനപ്രതിനിധികളെ അനുമോദിച്ചു. പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് ഉദ്ഘാടനം ചെയ്തു. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിന്റെ സംരക്ഷകനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് അദ്ദേഹം പറഞ്ഞു.
പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ സംരക്ഷണത്തിനായി ഇത്രെയധികം പദ്ധതികളും ഫണ്ടും അനുവദിച്ച സര്‍ക്കാര്‍ മുമ്പ് ഉണ്ടായിട്ടില്ല. കോടിക്കണക്കിന് രൂപയാണ് സ്കോളര്‍ഷിപ്പായി മാത്രം വിതരണം ചെയ്തത്. ഇത് വിദ്യാഭ്യാസ രംഗത്ത് മുന്നേറ്റം ഉണ്ടാക്കുന്നതിന് കാരണമായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ പ്രസിഡന്റ് എന്‍.കെ. റെജി അദ്ധ്യക്ഷനായി. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. നോബിള്‍മാത്യു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി ലിജിന്‍ ലാല്‍, പട്ടികവര്‍ഗ മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് കമലമ്മ രാഘവന്, ജില്ലാ ജനറല്‍ സെക്രട്ടറി പ്രദീപ്, ട്രഷറര്‍ സന്തോഷ് ശ്രീവത്സലം, ഉഴവൂര്‍ അനില്‍, ഷിജി മനോജ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: