അങ്കമാലി: താലൂക്കാശുപത്രിയില്‍ വിറിളക്കവും ഛര്‍ദ്ദിയുമായി ചികിത്സക്കത്തെിയ 11കാരിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. അങ്കമാലി കറുകുറ്റിയില്‍ പള്ളിപ്പെരുന്നാളിനിടെ ഐസ്ക്രീം കഴിച്ച ഇരട്ടക്കുട്ടികളില്‍ ഒരാള്‍ക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ശക്തമായ വയറിളക്കവും ഛര്‍ദ്ദിയും മൂലം വ്യാഴാഴ്ചയാണ് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തുടക്കത്തില്‍ തന്നെ രോഗലക്ഷണങ്ങള്‍ കണ്ടത്തെിയ ശിശുരോഗ വിദഗ്ദ ഡോ. കെ.ബി.ബിന്ദു മരുന്ന് നല്‍കുകയും സാമ്പിള്‍ ശേഖരിച്ച് പബ്ലിക് ഹെല്‍ത്ത് ലാബിനയക്കുകയും ചെയ്ത്. സാമ്പിള്‍ പരിശോധന റിപ്പോര്‍ട്ടിലാണ് ഇരട്ടക്കുട്ടികളിലെ ഒരാളുടെ മലത്തില്‍ ഷിഗല്ല വൈറസ് കണ്ടെത്തിയത്. കറുകുറ്റിയിലെ അമ്മ വീട്ടിലെ ഇടവകപ്പള്ളിയില്‍ രണ്ടു ദിവസത്തെ പെരുന്നാള്‍ ആഘോഷം കൂടാനത്തെിയ കുട്ടികള്‍ വഴിയരികിലെ വാഹനത്തില്‍ വില്‍പ്പന നടത്തിയ ഐസ്ക്രീം കഴിച്ചതാണ് രോഗത്തിന് വഴിയൊരുക്കിയതെന്നാണ് സംശയിക്കുന്നത്.
വിദഗ്ദ ചികിത്സക്ക് ശേഷം സുഖം പ്രാപിച്ച കുട്ടികള്‍ ആശുപത്രി വിട്ടു. അതിനിടെ സംഭവമറിഞ്ഞ ജില്ല ആരോഗ്യ വിഭാഗവും, അങ്കമാലി നഗരസഭ ആരോഗ്യ വിഭാഗവും ആശുപത്രിയിലത്തെി സ്ഥിതിഗതി വിലയിരുത്തി. വയറിളക്കമോ, ഛര്‍ദ്ദിയോ അനുഭവപ്പെന്നവര് ഉടനെ താലൂക്കാശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് മെഡിക്കല്‍ സൂപ്രണ്ട് ഡോ. നസീമ നജീബ് അറിയിച്ചു. രോഗം ലക്ഷണം കണ്ടത്തെിയ പ്രദേശങ്ങളിലെയും സംശയമുള്ള പ്രദേശങ്ങളിലെയും വെള്ളം സാമ്പിളെടുത്ത് പരിശോധനക്കയച്ചതായും ഡോ. നസീമ നജീബ് പറഞ്ഞു. ചോറ്റാനിക്കരെയാണ് ജില്ലയില്‍ ആദ്യമായി ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് വാഴക്കുളത്തും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചിരുന്നു. അങ്കമാലിയിലാണ് ഇപ്പോള്‍ മൂന്നാമതായി രോഗം സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: