ന്യൂദല്‍ഹി : രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നയ പ്രഖ്യാപന പ്രസംഗത്തോടെ പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടങ്ങും. അതോടൊപ്പം ഈ വര്‍ഷത്തെ സാമ്പത്തിക സര്‍വ്വേയും സഭയില്‍ വെയ്ക്കും. രണ്ട് മാസത്തോളം നീണ്ടു നില്ക്കുന്ന ബജറ്റ് സമ്മേളനത്തിനാണ് ഇതോടെ തുടക്കം കുറിക്കുന്നത്.
ഫെബ്രുവരി ഒന്നിനാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന് ബജറ്റ് അവതരിപ്പിക്കുന്നത്. ഇതിന് മുന്നോടിയായി രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു ഞായറാഴ്ച സര്‍വ്വകക്ഷിയോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ലോക്സഭയിലെ കക്ഷി നേതാക്കളുടെ യോഗം ഇന്നോ നാളെയോ നടക്കും. കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഇരുസഭാ ഹാളുകളും ഗാലറികളും സമ്മേളനം നടത്തുക. രാവിലെ ഒമ്പത് മണി മുതല്‍ രണ്ടുവരെ രാജ്യസഭയും വൈകിട്ട് നാല് മുതല്‍ ഒമ്പത് മണി വരെ ലോക്സഭയും ചേരാനാണ് തീരുമാനിച്ചിരിക്കുന്നത്.
കൊറോണയുടെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ ബജറ്റ് സമ്മേളനം രണ്ട് ഘട്ടങ്ങളായാണ് നടത്തുന്നത്. ഇതില്‍ പങ്കെടുക്കുന്നതിന് മുന്നോടിയായി എല്ലാ അംഗങ്ങളും ആര്‍ടിപിസിആര്‍ ടെസ്റ്റ് എടുക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഫെബ്രുവരി 15ന് സമ്മേളനത്തിന്റെ ആദ്യഘട്ടം ആരംഭിക്കും. രണ്ടാം ഘട്ടം മാര്‍ച്ച് എട്ട് മുതല്‍ ഏപ്രില്‍ എട്ട് വരെ നീളും.
അതേസമയം ഇത്തവണത്തെ ബജറ്റ് കടലാസ് രഹിതമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. അതിനാല്‍ പൊതു ജനങ്ങള്‍ക്കും പാര്പാര്ലമെന്റ് അംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ബജറ്റ് മൊബൈല്‍ ആപ്പ് വഴി ലഭ്യമാകും. ‘യൂണിയന് ബജറ്റ്’ മൊബൈല്‍ ആപ്പ് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് പുറത്തിറക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: