ന്യൂദല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയിലും പരിസരപ്രദേശത്തും അരങ്ങേറിയ അക്രമസംഭവത്തിനിടയില്‍ പൊലീസിന്റെ വെടിയേറ്റ് കര്ഷകന് മരിച്ചു എന്ന വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് പത്രപ്രവര്ത്തകന് രാജ്ദീപ് സര്‍ദേശായി, ശശിതരൂര്‍ എംപി എന്നിവരുള്‍പ്പെടെ നിരവധി പേര്‍ക്കെതിരെ യുപി പൊലീസ് കേസെടുത്തു.
വാസ്തവത്തില്‍ ട്രാക്ടര്‍ മറിഞ്ഞുണ്ടായ അപകടത്തിലാണ് കര്ഷകന് മരിച്ചത്. എന്നാല്‍ ദല്‍ഹി പൊലീസിന്റെ വെടിയേറ്റ് മരിച്ചു എന്ന വ്യാജവാര്‍ത്ത മാധ്യമപ്രവര്‍ത്തകര്‍ വിവിധ ചാനലുകളും വെബ്സൈറ്റുകളും വഴി പ്രചരിപ്പിച്ചു. ശശി തരൂര്‍ സോഷ്യല്‍ മീഡിയ ഉപയോഗിച്ചാണ് ഈ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചത്.
നാഷണല്‍ ഹെറാള്‍ഡ് സീനിയര്‍ എഡിറ്റര്‍ മൃണാള്‍ പാണ്ഡെ, ഖ്വാമി ആവാസ് എഡിറ്റര്‍ സഫര്‍ ആഗ, കാരവന് എഡിറ്ററും സ്ഥാപകനുമായ പരേഷ് നാഥ്, കാരവന് എഡിറ്റര്‍ ആനന്ദ് നാഥ്, കാരവന് എക്സിക്യൂട്ടീവ് എഡിററര്‍ വിനോദ് കെ ജോസ് എന്നിവരുടെ പേരുകളും യുപി പൊലീസിന്റെ എഫ് ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇത്തരത്തില്‍ പ്രചരിച്ച വ്യാജവാര്‍ത്ത പ്രതിഷേധക്കാരെ കൂടുതല്‍ അക്രസാക്തരാകാന് പ്രേരിപ്പിച്ചതായും പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: