കാലിഫോര്‍ണിയ: റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ സിഖ് കൊടിയുയര്ത്തിയതിന്റെ പേരില്‍ അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ മധുരം വിളമ്പി ഖാലിസ്ഥാന്‍ വാദികള്‍. കാലിഫോര്‍ണിയ സിഖ് യൂത്ത് അലിയന്സാണ് ട്വിറ്ററില്‍ ഇതിന്റെ വീഡിയോ പങ്കുവെച്ചത്.
ഖാലിസ്ഥാന്‍ വാദികള്‍ കാലിഫോര്‍ണിയയിലെ ഡേവിസില്‍ മഹാത്മാഗാന്ധിയുടെ പ്രതിമ തകര്‍ക്കുകയും ചെയ്തു. ഖാലിസ്ഥാന്‍ അനുകൂല സംഘടനകള്‍ നടന് ദീപ് സിദ്ദുവിനെ അനുകാലിച്ച് ഇന്‍സ്റ്റഗ്രാമിലും മറ്റും പോസ്റ്റുകള്‍ പങ്കുവെച്ചു. ദീപ് സിദ്ദുവിനെ ബലിയാടാക്കുന്നത് ശരിയല്ലെന്നും ഇത് സിഖ് നേതൃത്വത്തിനെതിരായ ഗൂഡാലോചനയാണെന്നും ഖാലിസ്താന്‍ അനുകല ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ പറയുന്നു.
സമരത്തിന്റെ പേരില്‍ കൂടുതല്‍ ജനപ്രിയനായി മാറിയ ദീപ് സിന്ദുവിനെ ബലിയാടാക്കാനാണ് ശ്രമിക്കുന്നതെന്നും പറഞ്ഞു. സിഖ് പോരാളികള്‍ ദല്‍ഹിയിലെ പാര്‍ലമെന്റ് കയ്യടക്കുമെന്നും മറ്റൊരു പോസ്റ്റില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: