ന്യൂദല്‍ഹി: ആവിഷ്കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണങ്ങളുണ്ടെന്നും ആവിഷ്കാര സ്വാതന്ത്ര്യം മറ്റു മതവിഭാഗങ്ങളുടെ വിശ്വാസത്തെ വ്രണപ്പെടുത്താനുള്ളതല്ലന്നും സുപ്രീംകോടതി. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ആമസോണ്‍ െ്രെപം സീരീസ് താണ്ഡവിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് അനുവദിച്ച ഇടക്കാല സംരക്ഷണം റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഒരു മതവിഭാഗത്തിന്റെ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്ന കഥാപാത്രങ്ങളെ സൃഷ്ടിക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും അശോക് ഭൂഷണ്, ആര്.സുഭാഷ് റെഡ്ഢി, എം.ആര് ഷാ തുടങ്ങിയവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
താണ്ഡവ് വെബ്സീരീസ് വിഷയത്തില്‍ അറസ്റ്റില്‍നിന്ന് സംരക്ഷണം നല്‍കണമെന്ന ആമസോണ്‍ െ്രെപം, സീരീസ് നിര്‍മാതാക്കള്‍, അഭിനേതാക്കള്‍ എന്നിവരുടെ ആവശ്യം നിരസിച്ചുകൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. വെബ് സീരീസില്‍ ഹിന്ദു ദൈവങ്ങളെ പരിഹസിച്ചുവെന്ന ആരോപണം ഉയര്‍ന്നതിനു പിന്നാലെ യുപി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ലക്നൗവിലെ ഹസ്രത്ഗഞ്ച് പൊലീസാണു കേസെടുത്തത്.
സീരീസിലെ അഭിനേതാവായ സീഷാന്‍ അയൂബ്, ആമസോണ്‍ ക്രിയേറ്റീവ് ഹെഡ് അപര്‍ണ പുരോഹിത്, നിര്‍മാതാവ് ഹിമാന്‍ഷു കിഷന് മെഹ്റ എന്നിവരാണു അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. കേസുകള്‍ മുംബൈ കോടതിയിലേക്കു മാറ്റണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. ഇതു പരിഗണിക്കാമെന്നു കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: