ന്യൂദല്‍ഹി : റിപ്പബ്ലിക് ദിനാഘോഷത്തിനിടെ ദല്‍ഹിയില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയ അക്രമങ്ങള്‍ സ്വാതന്ത്യ സമര സേനാനികളോടുള്ള അവഹേളനമാണെന്ന് ആര്‍എസ്എസ്. കര്‍ഷക സമരത്തിന്റെ മറവില്‍ ദല്‍ഹിയില്‍ കഴിഞ്ഞ ദിവസം നടന്ന ആക്രമണങ്ങള്‍ അപലപനീയമാണെന്നും ആര്‍എസ്എസ് ദേശീയ ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി പറഞ്ഞു.
ദല്‍ഹിയില്‍ അരങ്ങേറിയ അക്രമങ്ങള്‍ അപലപനീയമാണ്. പ്രത്യേകിച്ച് ചെങ്കോട്ടയില്‍ നടന്നത് അതീവ ദുഃഖമുളവാക്കുന്നതാണ്. രാജ്യത്തിന്റെ അഖണ്ഡയത്ക്കായി ജീവന് ബലിയര്‍പ്പിച്ച സ്വാതന്ത്യ സമര സേനാനികളോടുള്ള അവഹേൡക്കുന്നതാണ് ഇത്. ജനാധിപത്യത്തില്‍ ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ക്ക് സ്ഥാനമില്ല. സമാധാനം നിലനിര്‍ത്താന്‍ രാജ്യം രാഷ്ട്രീയവും ആശയപരവുമായ ഭിന്നതകള്‍ മറന്ന് ഒരുമിച്ച് നില്‍ക്കണമെന്നും ഭയ്യാജി ജോഷി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: