കണ്ണൂർ: രാജ്യത്തിന്റെ പരമോന്നത സിവിൽ ബഹുമതിയായ പത്മശ്രീ പുരസ്കാരം കൈതപ്രം ദാമോദരൻ നമ്പൂതിരിയെ തേടിയെത്തുമ്പോൾ തന്റെ വളർച്ചൊക്കൊപ്പം തന്റെ നാടിന്റെ പേരും ലോകപ്രശസ്തമാക്കിയ ആ പ്രതിഭക്ക് – കൈതപ്രത്തിന്റെ സ്വന്തം കുഞ്ഞുണ്ണിക്ക് – ദുന്ദുഭി നാദമുയർത്തി അഭിനന്ദനമറിയിക്കുകയാണ് ജന്മനാട്. തന്റെ രചനകളിലെല്ലാം തന്റെ ഗ്രാമത്തിന്റെ ഹൃദയത്തുടിപ്പുകൾ പകർത്തിയ പാണപ്പുഴയുടെ പാട്ടുകാരന്, കവിക്ക് പത്മശ്രീ പുരസ്കാരം ലഭിക്കുമ്പോൾ അത് നാടിന് തന്നെ അഭിമാനിക്കാൻ വക നൽകുന്നതാണ്.
പട്ടിണിയും ദാരിദ്ര്യവും നിറഞ്ഞ ബാല്യത്തിന്റെ ആകുലതക്കിടയിലും മനസ്സിൽ സംഗീതവും കവിതയും സൂക്ഷിച്ച കണ്ണാടിയില്ലത്തെ കുഞ്ഞുണ്ണി സംഗീത വഴികളിലൂടെ നടന്ന് ലോകം കീഴടക്കുന്നത് തെല്ലൊരത്ഭുതത്തോടെയാണ് ദേശവാസികൾ നോക്കിക്കണ്ടത്. സംഗീതപാരമ്പര്യമുള്ള തറവാട്ടിൽ അഛൻ കണ്ണാടി കേശവൻ ഭാഗവതരുടെ പാത പിന്തുടർന്ന് കുഞ്ഞുണ്ണി സംഗീത ഭ്രമം കാണിക്കുമ്പോൾ സത്യത്തിൽ കുടുംബാംഗങ്ങൾക്ക് എതിർപ്പായിരുന്നു.
സംഗീത പഠനം ആ കാലത്ത് ദാരിദ്ര്യത്തിന് പരിഹാരമാവുമായിരുന്നില്ല. പക്ഷെ കുഞ്ഞുണ്ണിക്ക് കാലത്തിന്റെ വിളി കേൾക്കാതിരിക്കാനായില്ല. സംഗീതോപാസനക്കായി നാട് വിട്ട അദ്ദേഹം തിരിച്ചെത്തിയത് ലോകമറിയുന്ന സംഗീത പ്രതിഭയായി.1980 ൽ ഫാസിലിന്റെ എന്നെന്നും കണ്ണേട്ടന്റെ എന്ന ചിത്രത്തിലെ ‘ദേവദുന്ദുഭീ സാന്ദ്രലയം ‘ എന്ന ഗാനത്തിലൂടെ സിനിമാരംഗത്തെത്തിയ കൈതപ്രം ദാമോദരൻ നമ്പൂതിരി പിന്നീട് സിനിമാരംഗത്തെ ഒട്ടുമിക്ക മേഖലകളിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു.കവി, ഗാനരചയിതാവ് ,സംഗീത സംവിധായകൻ, തിരക്കഥാകൃത്ത്, പിന്നണി ഗായകൻ, നടൻ, സംവിധായകൻ, എന്നിങ്ങനെ മിക്ക മേഖലകളിലും തന്റെ കയ്യൊപ്പ് ചാർത്തി.
പൈതൃകം, അഴകിയ രാവണൻ, ദേശാടനം, കളിയാട്ടം തുടങ്ങിയ സിനിമകളിലൂടെ നിരവധി ബഹുമതികൾ കൈതപ്രത്തിനെ തേടിയെത്തിയെങ്കിലും ഭാരതത്തിന്റെ പരമോന്നത പത്മ പുരസ്കാരം ലഭിച്ചപ്പോൾ സ്വന്തം പേരിനോപ്പം തന്റെ ജന്മനാടിന്റെ പേരും ലോകത്തിന്റെ നെറുകയിലെത്തിച്ചതിന്റെ ആനന്ദത്തിലാണ് കുഞ്ഞുണ്ണി എന്ന് കൈതപ്രക്കാർ സ്നേഹത്തോടെ വിളിക്കുന്ന കൈതപ്രം ദാമോദരൻ നമ്പൂതിരി. ഭാര്യാപിതാവും സിനിമാ നടനുമായ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മരണത്തെത്തുടർന്ന് കോറോത്തെ പുല്ലേരി വാദ്ധ്യാനില്ലത്തുള്ള കൈതപ്രത്തിനെ തേടി ബഹുമതി വാർത്തയെത്തിയപ്പോൾ ദു:ഖത്തിനിടയിലും തന്റെ കലാജീവിതത്തിനുള്ള ഏറ്റവും വലിയ ബഹുമതിയായി പുരസ്കാരലബ്ധി ‘
പ്രതികരിക്കാൻ ഇവിടെ എഴുതുക: