ന്യൂദല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ പാകിസ്ഥാന്‍ രഹസ്യസംഘടന ഐഎസ് ഐ ബബര്‍ ഖല്‍സ എന്ന സംഘടനയ്‌ക്ക് അഞ്ച് കോടി രൂപ നല്‍കിയതായി ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്.
കേന്ദ്രം കുറച്ചുനാളുകളായി ആരോപിക്കുന്നതുപോലെ, ചൊവ്വാഴ്ച കര്‍ഷകസമരം ഖാലിസ്ഥാന്‍ വാദികള്‍ കയ്യടക്കുകയായിരുന്നു. കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ ബബര്‍ ഖല്‍സയുടെ ജര്‍മ്മന്‍ ചാപ്റ്ററിന് അഞ്ച് കോടി നല്‍കിയെന്നാണ് കേന്ദ്ര ഇന്‍റലിജന്‍സ് ആരോപണം.
ബബര്‍ ഖല്‍സി മേധാവി വാധവ സിംഗിനും കെസിഎഫ് നേതാവ് പരംജിത് സിംഗ് പഞ്ച് വാറിനുമാണ് പണം നല്‍കിയതെന്ന് പറയുന്നു. കനഡയില്‍ നിന്നുള്ള ജോഗീന്ദര്‍ സിംഗ് ബസ്സി മൂന്ന് കോടിയും ഇറ്റലിയിലുള്ള സ്വരന്‍ജിത് സിംഗ് ഗോത്രയും സന്തോക് സിംഗ് ലല്ലിയും രണ്ട് കോടിയും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: