കോഴിക്കോട്: ഇന്ത്യയുടെ അഭിമാനമാനമായ ചെങ്കോട്ടയില്‍ ഖാലിസ്ഥാന്‍ വാദ പതാക ഉയര്‍ത്തിയ അക്രമികളെ അഭിനന്ദിച്ച് വാര്‍ത്ത നല്കിയ മാതൃഭൂമി ന്യൂസിനെതിരെ വ്യാപക പ്രതിഷേധം. ദല്‍ഹിയില്‍ അഴിഞ്ഞാടിയ അക്രമികളെ വെള്ളപൂശിയാണ് മാതൃഭൂമി ഇന്നു രാവിലെ മുതല്‍ വാര്‍ത്ത നല്‍കിയത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരിക്കുന്നത്. മാതൃഭൂമിയുടെ ഓണ്‍ലൈനിലം ചാനലിലും അക്രമികള്‍ക്ക് അനുകൂലമായ വാര്‍ത്തകളാണ് നല്‍കിയത്. ഇതിനെതിരെ രൂക്ഷ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റായ കാളിയമ്പി മാതൃഭൂമിക്കെതിരെ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് വൈറലായിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ചെങ്കോട്ടയില്‍ കര്‍ഷക പതാക പാറി! ചെങ്കോട്ട പിടിച്ച് കര്‍ഷകര്‍ ! കര്‍ഷകരുടെ സ്വന്തം പതാക ഉയര്‍ത്തി!
കേരളത്തിലെ പ്രധാനപ്പെട്ട മാദ്ധ്യമസ്ഥാപനം. ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തില്‍ വലിയ സംഭാവനകള്‍ നടത്തിയ പാരമ്പര്യമുള്ള സ്ഥാപനം വെണ്ടയ്ക്ക അക്ഷരത്തില്‍ കൊടുത്തിരിയ്ക്കുന്ന വാര്‍ത്തയാണ്. കര്‍ഷക പതാക ചെങ്കോട്ടയില്‍ പാറി എന്ന്. ഗണതന്ത്ര ദിവസത്തില്‍ ഭാരതപതാക പാറേണ്ടയിടത്താണിത് നടന്നത്. സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയിലേക്ക് യുവത സ്വയമാഹൂതി ചെയ്തിരുന്ന സമയത്ത് ‘പോരാ പോരാ നാളില്‍ നാളില്‍ ദൂര ദൂരമുയരട്ടെ ഭാരതക്ഷ്മ ദേവിയുടെ തൃപ്പതാകകള്‍… ആകാശപ്പൊയ്കയില്‍ പുതുതാകും അലയിളക്കട്ടെ… ‘ എന്ന് 1923 ജൂലയ് അഞ്ചാം തീയതി അച്ചടിച്ച് വന്ന പത്രത്താളുകളുടെ നാമം പേറുന്ന സ്ഥാപനത്തില്‍ തന്നെ ‘ഖാലിസ്ഥാന്‍’ പതാക പാറിച്ചത്, ത്രിവര്‍ണ്ണ പതാക പാറിക്കളിക്കേണ്ടിടത്ത് വിഘടന പതാക പാറിച്ചത് എത്രയധികം ആവേശത്തോടെയാണ് റിപ്പോര്‍ട് ചെയ്തിരിക്കുന്നത്! .
ഭാരതക്ഷ്മ ദേവിയെ, ഈ അമ്മയെ പിച്ചിച്ചീന്തി പലതായി വെട്ടിമുറിച്ച് ചുട്ടു തിന്നാന്‍ പാകിസ്ഥാന് പട്ടികളുടെ കാശും വാങ്ങി നക്കി സ്വന്തം ഗുരുക്കന്മാരുടെ പരമ്പരയെപ്പോലും തള്ളി ജീവിക്കുന്ന, മയക്കുമരുന്നിനും മദ്യത്തിനും അടിമകളായി കഴിയുന്ന കുറേ നാണംകെട്ടവന്മാരുടെ ഖാലിസ്ഥാന്‍ വാദ പതാക ആ മൂവര്‍ണ്ണക്കൊടി പാറേണ്ടയിടത്ത് കൊണ്ടു കെട്ടിയപ്പോള്‍ ഈ നാടിനെ ഇനിയും വെട്ടിമുറിക്കാന്‍ കാത്തു നില്ക്കുന്ന നന്ദികെട്ടവന്മാര് അത് ചെയ്തതില്‍ ഒരത്ഭുതവുമില്ല.
പക്ഷേ ഈ കേരളത്തില്‍ അമ്മ ഭൂമിയെന്ന സങ്കല്‍പ്പവുമായി മഹാമനീഷികള്‍ തറക്കല്ലിട്ട നാലാം തൂണ് ഇതുപോലെ റിപ്പോര്‍ട്ട് ചെയ്യാന്‍ ധൈര്യപ്പെട്ടു എന്നത് അമ്പരപ്പിക്കേണ്ടതാണ് – അത്ഭുതപ്പെടുത്തേണ്ടതാണ്. ഹിന്ദു വിരോധം രാഷ്ട്ര വിരോധമായി പരിണമിച്ച ഈ ഘട്ടത്തില്‍ അതെഴുതി സ്ക്രീനിലൊട്ടിച്ച ശുനകപുത്രന് വാര്‍ത്തകള്‍ ജനങ്ങളെ അറിയിക്കേണ്ട വലിയ ഉത്തരവാദിത്തത്തില്‍ ഈ രാഷ്ട്രത്തിനുള്ളിലിരിക്കുന്നു – നാമതിന് അനുവദിക്കുന്നു എന്നത് നാണക്കേടാണ്.
ഈ അമ്മയുടെ നെഞ്ചത്ത് ചവുട്ടി നിന്ന് കുരയ്ക്കുകയാണവര് ‘ചെങ്കോട്ടയില്‍ കര്‍ഷക പതാക പാറി! ചെങ്കോട്ട പിടിച്ച് കര്‍ഷകര്‍ !’
പാകിസ്ഥാന് സംശയമില്ല. ചരിത്ര വിജയമായാണ് അവന് ആഘോഷിയ്ക്കുന്നത്. ചെങ്കോട്ടയില്‍ ഇന്ത്യന്‍ പതാക മാറ്റി കാലിസ്ഥാന് പതാക പാറിച്ച ചരിത്ര മുഹൂര്‍ത്തം എന്നാണ് പാകിസ്ഥാന് ഫസ്റ്റിന്റെ ട്വീറ്റ്. മാതൃഭൂമി എഴുതിയതുമായി വ്യത്യാസമേതുമില്ല. ആഹ്ളാദാതിരേകത്താല്‍ ഇരുവടേയും മനസ്സ് നിറഞ്ഞൊഴുകുകയാണ്. പക്ഷേ ‘പോരാ പോരാ നാളില്‍ നാളില്‍ ദൂര ദൂരമുയരട്ടെ ഭാരതക്ഷ്മ ദേവിയുടെ തൃപ്പതാകകള്‍ ‘ എന്ന മന്ത്രവുമായി ജീവിക്കുന്ന ഓരോരുത്തരുടേയും നെഞ്ചത്ത് ഒരു ഇരുമ്പ് കൂടം വച്ചടിച്ച വേദനയാണ്. വ്യക്തിപരമായി സര്‍ക്കാസം കൊണ്ട് മറയ്ക്കാന്‍ ശ്രമിച്ചെങ്കിലും ജോലി സ്ഥലത്തിരുന്നിട്ട് പോലും ആ ചിത്രങ്ങള്‍ കണ്ട് കണ്ണുനീര് തടയാനാകുന്നില്ല. ആത്മാഭിമാനമുള്ള ഭാരതീയനെല്ലാം സഹിക്കാനാവാത്ത കാഴ്ചയാണത്. നാണക്കേടും സങ്കടവും വിഷമവും ദേഷ്യവും എല്ലാം ഓരോ തവണ ആ ചിത്രം കാണുമ്പോഴും മനസ്സിലേക്കിരച്ചെത്തുകയാണ്.
മാതൃഭൂമി എന്ന പേരില്‍ ഈ രാഷ്ട്ര ദ്രോഹികളെ വെറുതേ വിടരുത്. എം വി ശ്രേയാംസ് കുമാര്‍ എന്നവന് ഇനിയും തിരഞ്ഞെടുപ്പിന് നില്ക്കുമ്പോള് പാകിസ്ഥാന് ചാരനാണവനെന്ന് ഓര്‍ക്കുക. കച്ചവടക്കാരനായിരുന്ന ഇവന്റെ ഡാഡി തട്ടിയെടുത്തതാണ് മാതൃഭൂമിയെന്ന നാമം. അതിന് ശേഷം പത്മപ്രഭാ പുത്രര്‍ അതിനെ വ്യഭിചരിച്ചതിന് അളവില്ല. ഇന്നും അവന്റെ ഡാഡിക്ക് നമ്മുടെ നികുതിപ്പണത്തില്‍ നിന്നാണ് സ്മാരകം നക്കുന്നത്. കൂലി കൊടുക്കുന്നവന് എഴുതി വച്ചത് അവന്റെ മുതലാളിയ്ക്ക് വേണ്ടിയാണ്. ആ മുതല്‍ ആളുന്നവനെ തെരുവിലാളണം. അതിന് നമുക്ക് കഴിയും. രാഷ്ട്രദ്രോഹികള്‍ക്ക് മാപ്പ് നല്‍കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: