മുംബൈ: ജയ് ശ്രീറാം വിളിക്കുന്നതില്‍ ആരും നാണക്കേട് വിചാരിക്കേണ്ടതില്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. കാണികള്‍ ജയ് ശ്രീറാം വിളിച്ചതില്‍ പ്രതിഷേധിച്ച് പ്രസംഗം പാതി വഴിയില്‍ ഉപേക്ഷിച്ചുപോയ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നടപടികളെക്കുറിച്ച് വാര്‍ത്താ ലേഖകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജയ് ശ്രീറാം വിളി രാജ്യത്തിന്റെ മതേതരത്വത്തെ തകര്‍ക്കുന്ന ഒന്നല്ല.
ആ മുദ്രാവാക്യം വിളിക്കാന്‍ ആരും നാണിക്കേണ്ടതില്ല. താന്‍ വിശ്വസിക്കുന്നത് മമതാ ബാനര്‍ജിക്കും ശ്രീരാമനോട് ഭക്തി ഉണ്ടെന്നാണെന്നും ശിവസേന നേതാവ് പറഞ്ഞു. സര്‍ക്കാര്‍ പരിപാടിക്കിടെ ശ്രീരാമ നാമം ഉച്ചരിച്ചത് ശരിയായില്ലെന്നും ആരെയെങ്കിലും അപമാനിക്കാന്‍ ശ്രമിക്കുന്നത് നല്ലതല്ലെന്നും ആരോപിച്ചാണ് ജനുവരി 23 ന് പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിക്കിടെ ബംഗാള്‍ മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.
ഈ സംഭവത്തെ തുടര്‍ന്ന് രാജ്യത്ത് ശ്രീരാമ നാമം ഉച്ചരിക്കുന്നത് ചോദ്യം ചെയ്തുകൊണ്ടുള്ള ചിലരുടെ നടപടികള്‍ക്കെതിരെ വീണ്ടും പ്രതിഷേധം കനക്കുകയാണ്. ബംഗാളില്‍ ശ്രീരാമ നാമം ഉച്ചരിക്കുന്നവരെ മമതയുടെ പാര്‍ട്ടിക്കാരായ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തല്ലിച്ചതയ്ക്കുന്നത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: