ചെന്നൈ: പുതുച്ചേരി മന്ത്രിസഭയിലെ രണ്ടാമനും പി.ഡബ്ല്യൂ.ഡി മന്ത്രിയുമായ നമശിവായം കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു. മന്ത്രിസ്ഥാനവും ഒഴിഞ്ഞു.
അദ്ദേഹം ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹങ്ങള്‍ ശക്തമായതിനിടെയാണ് തിങ്കളാഴ്ച രാജിപ്രഖ്യാപനമുണ്ടായത്. അദ്ദേഹം രാജി പ്രഖ്യാപിച്ചയുടന്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നമശിവായത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നതായി കോണ്‍ഗ്രസ് പ്രസ്താവനയിറിക്കി. കഴിഞ്ഞ കുറെ മാസങ്ങളായി മുഖ്യമന്ത്രി നാരായണസ്വാമിയുമായുള്ള തര്‍ക്കങ്ങളാണ് നമശിവായത്തിന്റെ രാജിയില്‍ കലാശിച്ചത്. ഈയിടെ സീറ്റ് വിഭജനത്തെച്ചൊല്ലി ഇരുവരും തമ്മിലുള്ള തര്‍ക്കം രൂക്ഷമായിരുന്നു.
നാലര വര്‍ഷമായി ജനങ്ങള്‍ക്കുവേണ്ടി ഒന്നും ചെയ്യാന്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് കഴിഞ്ഞില്ലെന്ന് നമശ്ശിവായം പറഞ്ഞു.ഈ സാഹചര്യത്തില്‍ മന്ത്രിസ്ഥാനവും എം.എല്‍.എ സ്ഥാനവും രാജിവെക്കുകയാണെന്ന് നമശിവായം മാധ്യമങ്ങളോട് പറഞ്ഞു. മുന്‍ പുതുച്ചേരി കോണ്‍ഗ്രസ് പ്രസിഡന്റ് കൂടിയായ നമശിവായത്തിന് അടിത്തട്ടില്‍ നല്ല സ്വാധീനമുണ്ട്.
നമശിവായം 27ന് ദല്‍ഹിയിലേക്ക് പോകാനിരിക്കുകയാണ്. അവിടെവച്ച് അദ്ദേഹം ഔദ്യോഗികമായി ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനവരി 29,30 തീയതികളില്‍ ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി. നഡ്ഡ പുതുച്ചേരി സന്ദര്‍ശനം നടത്തുമ്പോള്‍ നമശിവായത്തിന്റെ ബിജെപി പ്രവേശനം നടക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: