Categories: New Release

രേവതി കലാമന്ദിര്‍ നിര്‍മാണം; കീര്‍ത്തി സുരേഷ് വീണ്ടും മലയാളത്തിലേക്ക്; ടൊവിനോ നായകന്‍; വാശിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് മോഹന്‍ലാല്‍

Published by

തിരുവനന്തപുരം: മലയാളത്തിലെ പ്രമുഖ ബാനറായ രേവതി കലാമന്ദിര്‍ ഒരിടവേളക്ക് ശേഷം നിര്‍മ്മാണരംഗത്തെത്തുന്നു. ജി. സുരേഷ് കുമാര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ മകള്‍ കീര്‍ത്തി സുരേഷാണ് നായിക.  വാശി എ്ന്ന പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ടൊവിനോ തോമസാണ് നായകന്‍. കീര്‍ത്തി സുരേഷ് വീണ്ടും മലയാളത്തിലെത്തുന്ന സിനിമ നവാഗതനായ വിഷ്ണു ജി.രാഘവ് സംവിധാനം ചെയ്യും. തിരക്കഥയും വിഷ്ണുവിന്റേതാണ്.സിനിമയുടെ സഹനിര്‍മ്മാണം മേനകാ സുരേഷും രേവതി സുരേഷുമാണ്. മോഹന്‍ലാലാണ് വാശി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്.

റോബി രാജ് ഛായാഗ്രഹണവും മഹേഷ് നാരായണന്‍ ചിത്രസംയോജനവും നിര്‍വഹിക്കുന്ന വാശിയുടെ സംഗീതം കൈലാസ് മേനോനാണ് . ഗാനരചന വിനായക് ശശികുമാര്‍. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നിതിന്‍ മോഹന്‍. ലൈന്‍ പ്രൊഡ്യൂസര്‍ കെ.രാധാകൃഷ്ണന്‍ , പ്രൊജക്റ്റ് ഡിസൈനര്‍ എന്‍ എം ബാദുഷ, സൗണ്ട് ഡിസൈന്‍ എം ആര്‍ രാജകൃഷ്ണന്‍.പ്രൊഡക്ഷന്‍ ഡിസൈനര്‍ മഹേഷ് ശ്രീധര്‍, വസ്ത്രാലങ്കാരം ദിവ്യ ജോര്‍ജ് , ചമയം പി വി ശങ്കര്‍

പ്രശസ്ത നിശ്ചലഛായാഗ്രാഹകനും ഗ്രന്ഥകര്‍ത്താവുംകൂടിയായ ആര്‍. ഗോപാലകൃഷ്ണന്റെ മകനാണ് സംവിധായകനായ വിഷ്ണു ജി രാഘവ്. തൊണ്ടിമുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്നീ സിനിമകളൊരുക്കിയ ഉര്‍വശി തിയറ്റേഴ്സാണ് വാശി തിയറ്ററുകളിലെത്തിക്കുന്നത്. ഗീതാഞ്ജലി എന്ന സിനിമയില്‍ നായികയായി അരങ്ങേറ്റം കുറിച്ച കീര്‍ത്തി സുരേഷ് റിംഗ് മാസ്റ്റര്‍ എന്ന സിനിമക്ക് ശേഷം തമിഴിലും തെലുങ്കിലുമാണ് സജീവമായിരുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക