കൊല്ലം: ഇരവിപുരം കാവല്‍പ്പുര റെയില്‍വെ മേല്‍പാലം നിര്മാണഉദ്ഘാടനതട്ടിപ്പിനും ഇരവിപുരം എംഎല്‍എയുടെ ജനവഞ്ചനയ്ക്കുമെതിരെ യുവമോര്‍ച്ച ഇരവിപുരം മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ബിജെപി മണ്ഡലം പ്രസിഡന്റ് സി.ബി.പ്രദീഷ് ഉദ്ഘാടനം ചെയ്തു.
ഇരവിപുരം മേല്‍പാലത്തിനായി 50 ശതമാനം ഫണ്ട് കേന്ദ്രം അനുവദിച്ചിട്ടും പാലത്തിന്റെ രൂപരേഖ തയാറാക്കി റെയില്‍വേയ്ക്ക് നല്‍കാതെ റെയില്‍വേയുടെ അംഗീകാരം ഇല്ലാതെയാണ് ഉദ്ഘാടനമെന്ന് അദ്ദേഹം പറഞ്ഞു. ശരവണ മുക്കില്‍ നിന്നും ആരംഭിച്ച പ്രകടനം തിരുമുക്കില്‍ വച്ച് പോലീസ് തടഞ്ഞു.
യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് സന്ദീപ് സജീവ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബിന്‍, മണ്ഡലം സെക്രട്ടറിമാരായ വിഷ്ണു, സജിത്ത്. ജില്ലാകമ്മിറ്റി അംഗം ജിജേഷ്, മണ്ഡലം ട്രഷറര്‍ രോഹിത് നഹമിയ എന്നിവര്‍ സംസാരിച്ചു. പ്രകടനത്തിന് അഭിഷേക് മുണ്ടയ്ക്കല്‍, ഉണ്ണികൃഷ്ണന്, പത്മസേനന്‍, ബേബിജയകുമാര്, പ്രദീപ് ഇരവിപുരം എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: