Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രണ്ടാമൂഴമോ? സിപിഎമ്മില്‍ ആശങ്ക; ഉറപ്പെങ്കില്‍ ‘ആക്രാന്ത’മെന്തിന്?; സിഎജി പ്രമേയം പുലിവാല്‍

സിഎജിക്കെതിരെ പ്രമേയം പാസ്സാക്കിയതില്‍ സിപിഎമ്മില്‍ ഭിന്നാഭിപ്രായമുണ്ട്. വീണ്ടും അധികാരത്തില്‍ വരുമെന്ന് പറഞ്ഞ ശേഷം എന്തിനാണ് ഭരണഘടനയെ വെല്ലുവിളിച്ച് പ്രമേയം പാസ്സാക്കി വേണ്ടാത്ത പണിക്കു പോയത്, അവര്‍ ചോദിക്കുന്നു. സിഎജിക്കെതിരെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു നടപടി, ഇത് സംസ്ഥാന സര്‍ക്കാരിനെ കൂടുതല്‍ കുഴപ്പത്തില്‍ കൊണ്ട് ചാടിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

അജി ബുധനൂര്‍ by അജി ബുധനൂര്‍
Jan 24, 2021, 06:50 pm IST
in Kerala

തിരുവനന്തപുരം: ഭരണത്തുടര്‍ച്ച ലഭിക്കുമെന്ന പാര്‍ട്ടി നിലപാടില്‍ കടുത്ത സംശയവുമായി ഒരു വിഭാഗം നേതാക്കളും അണികളും. ഭരണനേട്ടം രണ്ടാമൂഴം ലഭ്യമാക്കുമെന്നാണ് വാദം. അങ്ങനെയെങ്കില്‍ സിഎജിയുടെയും  കേന്ദ്ര അന്വേഷണ ഏജന്‍സികളുടെയും പേരില്‍ കോലാഹലമുണ്ടാക്കുന്നതും, സ്വര്‍ണക്കടത്തടക്കമുള്ള വിഷയങ്ങളില്‍ വിശദീകരണങ്ങളും ന്യായീകരണങ്ങളുമായി ഇറങ്ങുന്നതും കെ.വി. തോമസിനെപ്പോലുള്ളവരെ പാര്‍ട്ടി ചാക്കിട്ട് പിടിക്കാന്‍ ശ്രമിക്കുന്നതും എന്തിനെന്ന് ഇവരുടെ ചോദ്യം.  കോണ്‍ഗ്രസില്‍ നിന്ന് പോകുന്നവര്‍ ബിജെപിയില്‍ ചേരേണ്ട സിപിഎമ്മിലേക്ക് വരൂയെന്ന് ഇന്നലെ മുതിര്‍ന്ന നേതാവ് പി. രാജീവ് അഭ്യര്‍ഥിച്ചതും എന്തിനെന്ന് അവര്‍ സംശയം പ്രകടിപ്പിക്കുന്നു.

സിഎജിക്കെതിരെ പ്രമേയം പാസ്സാക്കിയതില്‍ സിപിഎമ്മില്‍ ഭിന്നാഭിപ്രായമുണ്ട്.  വീണ്ടും അധികാരത്തില്‍ വരുമെന്ന് പറഞ്ഞ ശേഷം എന്തിനാണ് ഭരണഘടനയെ വെല്ലുവിളിച്ച് പ്രമേയം പാസ്സാക്കി വേണ്ടാത്ത പണിക്കു പോയത്, അവര്‍ ചോദിക്കുന്നു. സിഎജിക്കെതിരെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു നടപടി,  ഇത് സംസ്ഥാന സര്‍ക്കാരിനെ കൂടുതല്‍ കുഴപ്പത്തില്‍ കൊണ്ട് ചാടിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

തങ്ങളുടെ കൈകള്‍ പരിശുദ്ധമെന്നാണ് ആവര്‍ത്തിക്കുന്നത്. പിന്നെന്തിന് സിഎജിയെ കുറ്റപ്പെടുത്തി പ്രമേയം പാസ്സാക്കി. പ്രമേയം പാസ്സാക്കിയതിന്റെ പേരില്‍  സിഎജിയുടെ  കണ്ടെത്തല്‍  റിപ്പോര്‍ട്ടില്‍ നിന്ന് മാറ്റാന്‍ സാധിക്കില്ല. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് റിപ്പോര്‍ട്ടിന്മേല്‍ നടപടിയെടുക്കാനും സാധിക്കില്ല. എന്തോ മറച്ച് വയ്‌ക്കാനുണ്ടെന്ന്  കരുതും.  ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിനും പാര്‍ട്ടിക്കും അവമതിപ്പുണ്ടാക്കാനേ പ്രമേയം ഉപകരിച്ചുള്ളൂ, അവര്‍ ചൂണ്ടിക്കാട്ടുന്നു.

സിഎജിയാണ് രാജ്യത്തെ  പല അഴിമതിക്കേസുകളും  കണ്ടെത്തിയത്. അതൊക്കെ ശരിയാണെന്ന് അന്വേഷണ ഏജന്‍സികളും പിന്നീട് കണ്ടെത്തിയിട്ടുണ്ട്. കിഫ്ബിയില്‍ എന്തെങ്കിലും ക്രമക്കേട് കണ്ടെത്തിയാല്‍  പ്രമേയത്തിന്റെ ആധികാരികത അന്ന് ചോദ്യം ചെയ്യപ്പെടും. സിഎജിയുടെ കണ്ടെത്തലുകള്‍ ശരിയെന്ന് തെളിഞ്ഞാല്‍ അപ്പോള്‍ മറുപടി പറയേണ്ടി വരുന്നത് പാര്‍ട്ടിയാണ്. ധനമന്ത്രി തോമസ് ഐസക്ക് കുറച്ചുകൂടി വിവേകം കാണിക്കണമായിരുന്നു. മസാല ബോണ്ടു വഴി വിദേശത്ത് നിന്നാണ് കൂടുതല്‍ പണമെത്തുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ടുകളും പ്രമേയങ്ങളും അല്ല ബോണ്ടിന് ശക്തി പകരുന്നത്. കേന്ദ്രസര്‍ക്കാരിന്റെ സഹായം മസാല ബോണ്ടിന്റെ വിശ്വാസ്യതയ്‌ക്ക്  അത്യാവശ്യ ഘടകമാണ്. സിഎജിയുടെ പരാമര്‍ശവും സംസ്ഥാന സര്‍ക്കാരിന്റെ വെല്ലുവിളിയും കാരണം കേന്ദ്ര സര്‍ക്കാര്‍ മസാലബോണ്ടിന് വേണ്ട പിന്തുണ ഇനി നല്‍കിയെന്നു വരില്ല. ഇത് കിഫ്ബിക്ക് കടുത്ത തിരിച്ചടിയാകുമെന്നും വിലയിരുത്തുന്നു.  

ഗവര്‍ണറെയും വെല്ലുവിളിക്കുന്ന തരത്തിലായി പ്രമേയം.  സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍ സമര്‍പ്പിക്കുന്നത് ഗവര്‍ണര്‍ക്കു വേണ്ടിയാണ്. എന്തെങ്കിലും അഭിപ്രായ ഭിന്നത ഉണ്ടെങ്കില്‍ ഗവര്‍ണര്‍ക്ക് രേഖാമൂലം പരാതി നല്‍കാമായിരുന്നുവെന്ന അഭിപ്രായവും പാര്‍ട്ടിയില്‍ ഉയരുന്നു. സര്‍ക്കാര്‍ പിടിച്ച പുലിവാലെന്നാണ് പ്രമേയത്തെക്കുറിച്ച് മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍അസംബ്ലി ഇലക്ഷന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

Kerala

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

Kerala

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Kerala

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും ചര്‍ച്ച വികസന മുരടിപ്പ്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ശക്തമായ പോളിംഗ്: 75.01 ശതമാനം

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.