Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മേപ്പാടിയില്‍ ആനയുടെ ചവിട്ടേറ്റ് യുവതിയുടെ മരണം: ഹോംസ്‌റ്റേ ഉടമ ടെന്റുകള്‍ കെട്ടിയത് സര്‍ക്കാര്‍ അനുമതി ഇല്ലാതെ, പ്രദേശത്തെ കാടും വെട്ടിത്തെളിച്ചില്ല

ശനിയാഴ്ച രാത്രി ഹോംസ്‌റ്റേയുടെ ടെന്റില്‍ താമസിക്കുമ്പോഴാണ് മേപ്പാടി ഷഹാനയ്‌ക്ക് അപകടം സംഭവിക്കുന്നത്. ശുചുമുറിയില്‍ പോയി മടങ്ങുമ്പോള്‍ ചിഹ്നം വിളികേട്ട് ഓടുമ്പോള്‍ തട്ടിവീഴുകയും പിന്നാലെ എത്തിയ ആനയുടെ ചവിട്ടേറ്റാണ് ഷഹാന മരിക്കുന്നതെന്നാണ് പ്രാഥമിക വിവരം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2021, 10:16 am IST
in Kerala

വയനാട്: മേപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ ഹോംസ്‌റ്റേയ്‌ക്കെതിരെ ആരോപണങ്ങള്‍.വിനോദ സഞ്ചാരത്തിനായി എത്തി ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ സ്വദേശി ഷഹാന താമസിച്ചിരുന്ന ടെന്റ് വന്യമൃഗശല്യം രൂക്ഷമായ സ്ഥലത്താണ്. ഹോംസ്‌റ്റേയ്‌ക്ക് മാത്രമാണ് ലൈസന്‍സ് ഉണ്ടായിരുന്നത്. കാടിന് സമീപത്തായി ടെന്റുകള്‍ ഇവര്‍ ലൈസന്‍സില്ലാതെയാണ് നിര്‍മിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്.  

അപകടം നടന്ന സ്ഥലത്ത് ആവശ്യമുള്ള ഒരു സുരക്ഷാ സംവിധാനവും ഒരുക്കിയിരുന്നില്ല. വിനോദ സഞ്ചാരികളെ താമസിപ്പിച്ചിരുന്ന ടെന്റുകള്‍ക്ക് സമീപത്തെ കാട് പോലും ഇവര്‍ വെട്ടിത്തെളിച്ചിരുന്നില്ലെന്നും ആരോപണം ഉണ്ട്. എന്നാല്‍ ടെന്റുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ലൈസന്‍സ് അനുവദിക്കാറില്ലെന്നാണ് ഹോംസ്‌റ്റേ ഉടമ നല്‍കുന്ന മറുപടി. യുവതി ശുചിമുറിയില്‍ പോയി മടങ്ങുന്ന വഴി കാട്ടാന ആക്രമിച്ചതാണെന്ന് ഹോം സ്റ്റേ ഉടമ പറഞ്ഞു. കാട്ടാനയെ കണ്ട് ഓടുന്നതിനിടെ യുവതി ഭയന്ന് വീണുവെന്നും ഈ സമയത്ത് ആന ചവിട്ടിക്കൊന്നുവെന്നുമാണ് ഉടമയുടെ മൊഴി നല്‍കിയിരിക്കുന്നത്.  

എന്നാല്‍ യുവതി മരിച്ചത് ഹോം സ്റ്റേ ഉടമ പറയുന്ന സ്ഥലത്താണോയെന്ന് സംശയമുണ്ടെന്ന് വനംവകുപ്പ് അറിയിച്ചു. വന്യമൃഗശല്യമുണ്ടെന്ന് ഹോംസ്‌റ്റേ ഉടമയ്‌ക്ക് നേരത്തെ മുന്നറിയിപ്പ് നല്‍കിയതാണ്. അത് നിരസിച്ച് ടെന്റുകള്‍ കെട്ടിയതാണ് ഇപ്പോഴുള്ള അപകടത്തിന് കാരണമെന്നും പഞ്ചായത്ത് പ്രസിഡന്റ് ഓമന പറഞ്ഞു. സ്ഥാപനത്തിന്റെ പ്രവര്‍ത്താനാനുമതി റദ്ദാക്കുമെന്ന് അവര്‍ അറിയിച്ചു.

വനത്തിന്റെ അതിര്‍ത്തിയോട് വളരെ അടുത്ത് കിടക്കുന്നതാണ് ഈ ഹോം സ്റ്റേ. ഏതാണ്ട് പത്ത് മീറ്റര്‍ മാത്രമേ ഇവിടേക്ക് അകലമുള്ളൂ. കഴിഞ്ഞ ദിവസം ഇവിടെ 30 പേരുണ്ടായിരുന്നു. മേപ്പാടിയില്‍ നിന്ന് ഒമ്പത് കിലോമീറ്റര്‍ ദൂരെയാണ് ഹോം സ്റ്റേ. വന്യമൃഗങ്ങളുടെ ശല്യമില്ലെന്നാണ് ഹോം സ്റ്റേ അധികൃതരുടെ വാദം. എന്നാല്‍ പഞ്ചായത്ത് പ്രസിഡന്റും വനം വകുപ്പും ഈ വാദം നിഷേധിക്കുന്നു.

ശനിയാഴ്ച രാത്രി ഹോംസ്‌റ്റേയുടെ ടെന്റില്‍ താമസിക്കുമ്പോഴാണ് മേപ്പാടി ഷഹാനയ്‌ക്ക് അപകടം സംഭവിക്കുന്നത്. ശുചുമുറിയില്‍ പോയി മടങ്ങുമ്പോള്‍ ചിഹ്നം വിളികേട്ട് ഓടുമ്പോള്‍ തട്ടിവീഴുകയും പിന്നാലെ എത്തിയ ആനയുടെ ചവിട്ടേറ്റാണ് ഷഹാന മരിക്കുന്നതെന്നാണ് പ്രാഥമിക വിവരം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലെ ഇക്കാര്യത്തില്‍ അന്തിമ തീര്‍പ്പില്‍ എത്താനാകൂ. ഇടതുകാലിന് പരിക്കുണ്ട്. പ്രത്യക്ഷത്തില്‍ മറ്റ് പരിക്കുകളൊന്നുമില്ല.  

സംഭവത്തെ തുടര്‍ന്ന് ംഗീകാരമില്ലാതെ റിസോര്‍ട്ടിന് ചുറ്റും ടെന്റ് കെട്ടുന്നത് നിരോധിക്കുമെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. മേപ്പാടി സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തഹസില്‍ദാരോടും ആവശ്യപ്പെട്ടിട്ടുണ്ട്. അനുമതിയില്ലാതെ ടെന്റുകള്‍ ഇനി പ്രവര്‍ത്തിക്കാന്‍ പാടില്ല. ഇത്തരത്തില്‍ വിനോദ സഞ്ചാരികളെ പാര്‍പ്പിച്ചാല്‍ ഉടമയ്‌ക്കെതിരെ നടപടി എടുക്കുമെന്നും കളക്ടര്‍ പറഞ്ഞു.

Tags: deathവിനോദ സഞ്ചാരികള്‍വയനാട്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിന്‍ രാജിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ കലാഭവന്‍ മണിയുടെ വാക്കുകള്‍ ഓര്‍ത്തുപോയി; വൈകാരിക കുറിപ്പുമായി സംവിധായകൻ വിനയൻ

പൂക്കോട് വെറ്റിറിനറി കോളജില്‍ റാഗിങ്ങിനിടെ മരിച്ച സിദ്ധാര്‍ത്ഥന്റെ അമ്മ ഷീബ നിതിന്‍ രാജിന്റെ വീട്ടില്‍ അച്ഛനമ്മമാരെ
ആശ്വസിപ്പിക്കുവാന്‍ എത്തിയപ്പോള്‍
Kerala

നിതിന്റെ അമ്മയെ കാണാന്‍ സിദ്ധാര്‍ത്ഥന്റെ അമ്മ എത്തി; ഇരുവര്‍ക്കും ഒരേ വേദന, നീതി എവിടെയെന്ന ചോദ്യം ബാക്കി

Vicharam

സ്വയം സേവകരെ കാണാൻ ആഗ്രഹിച്ചു, പക്ഷേ…

Vicharam

ആശാ ഭോസ്ലെ; ഭാവവൈവിധ്യങ്ങളുടെ സുഗന്ധം

ശ്രീനന്ദ
Kerala

ശ്രീനന്ദയ്‌ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങൾ; ഐവര്‍മഠം ശ്മശാനത്തിൽ സംസ്കരിച്ചു, മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

പുതിയ വാര്‍ത്തകള്‍

ടിസിഎസ് നാസിക് ഓഫീസ് അടച്ചു; ലവ് ജിഹാദിൽ രാജ്യാന്തര ബന്ധം സ്ഥിരീകരിച്ച് പോലീസ്

സംസ്ഥാനത്ത് ഇന്ന് പരക്കെ വേനൽ മഴയ്‌ക്ക് സാധ്യത; 12 ജില്ലകളിൽ കനത്ത ചൂടിനും മുന്നറിയിപ്പ്

റഷ്യൻ പ്രസിഡന്റ് പുടിൻ വീണ്ടും ഇന്ത്യ സന്ദർശിക്കും, ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കും

ഇന്ത്യയുടെ ജനാധിപത്യത്തിന് ഒരു ‘പരിവർത്തനാത്മക ചുവടുവയ്‌പ്പ്’;വനിത സംവരണ ബില്ലിനെ പിന്തുണച്ച് മുൻ രാഷ്‌ട്രപതി പ്രതിഭ പാട്ടീൽ

അമേരിക്കയെ മറികടന്ന് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ചൈന

‘സ്ത്രീ ശാക്തീകരണത്തിനായുള്ള ചരിത്രപരമായ ചുവടുവയ്‌പ്പ് ഇന്ന് നടക്കും’: വനിതാ സംവരണ ബില്ലിനെക്കുറിച്ച് പ്രധാനമന്ത്രി മോദി

പോപ്പുലര്‍ ഫ്രണ്ടുകാര്‍ വെട്ടിക്കൊന്ന എ. ശ്രീനിവാസന്റെ നാലാം ബലിദാനദിനം ഇന്ന്

” അവർ ലക്ഷ്യമിട്ടത് 20-25 വയസിന് ഇടയിലുള്ള യുവതികളെ , ദൈവത്തിന് നന്ദി ഞാൻ രക്ഷപ്പെട്ടു”: കൂടുതൽ വെളിപ്പെടുത്തലുകളുമായി ടിസിഎസ് ജീവനക്കാരി

ടൂറിസത്തിന്റെ അനന്ത സാധ്യതയുമായി പാലോട് ടൂറിസം ഹബ് ചുവപ്പുനാടയില്‍

പള്ളി വരാന്തയിൽ ഭ്രൂണം കണ്ടെത്തിയ സംഭവം: തീർത്ഥാടക സംഘത്തിലെ യുവതിയുടെ മൊഴിയിൽ വൈരുധ്യം, അന്വേഷണം പാതിവഴിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.