ഇടുക്കി: തുഞ്ചത്ത് രാമാനുജന് എഴുത്തച്ഛന്റെ പ്രതിമ തിരൂര്‍ തുഞ്ചന്‍പറമ്പില്‍ സ്ഥാപിക്കണമെന്ന ആവശ്യം തിരസ്കരിക്കുന്നത് മലയാള ഭാഷയോടുള്ള അവഗണനയാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സമിതി അംഗം സ്വാമി ദേവചൈത
ന്യാനന്ദ സരസ്വതി. മലയാളഭാഷാ പ്രേമികളുടെ ചിരകാല ആഗ്രഹത്തെ മാറി വരുന്ന സര്‍ക്കാരുകള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. മലയാള ഭാഷയുടെ പിതാവായ എഴുത്തച്ഛനെ മറക്കുന്നതിന് തുല്യമാണിത്. പ്രതിമ സ്ഥാപിക്കുന്നത് വഴി മലയാളഭാഷയ്ക്ക് എഴുത്തച്ഛന് നല്‍കിയിരിക്കുന്ന സംഭാവന എക്കാലവും സ്മരിക്കപ്പെടേണ്ടതാണ്.
എന്നാല്‍ ബജറ്റില്‍ കോടിക്കണക്കിന് തുക വകയിരുത്തി മറ്റു പല വ്യക്തിത്വങ്ങള്‍ക്കും സ്മാരകങ്ങളും പ്രതിമകളും നിര്‍മിക്കുമ്പോള്‍ ഭാഷാ പിതാവിനെ അവഗണിക്കുകയാണ്. ഇത് നീതീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്കാരിക നായകന്മാര് ഈ വിഷയത്തില്‍ ഉരിയാടാ പയ്യന്മാരായി മാറുന്നത് സംസ്കാരിക കേരളത്തിലെ ജീര്‍ണ്ണതയാണെന്നും സ്വാമി ആരോപിച്ചു.
തിരൂര്‍ തുഞ്ചന്‍പറമ്പില്‍ അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കുന്നതില്‍ ഏതെങ്കിലും ദേശവിരുദ്ധ ശക്തികള്‍ക്ക് എതിര്‍പ്പുണ്ടെങ്കില്‍ അതിന് മുന്പില് പകച്ച് നില്‍ക്കേണ്ടവരല്ല കേരളത്തിലെ മതേതരത്വ സര്‍ക്കാരുകള്‍. ഈ വിഷയത്തില്‍ ഭാഷാ പ്രേമികളുടെ ശക്തമായ നിലപാടുകളും പ്രക്ഷോഭങ്ങളും ഉയര്‍ന്നു വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: