നെടുങ്കണ്ടം: നെടുങ്കണ്ടം കസ്റ്റഡി മരണ കേസിലെ സിബിഐ അന്വേഷണം അന്തിമ ഘട്ടത്തില്‍. ഹരിതാ ഫൈനാന്‍സ് ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് നെടുങ്കണ്ടം പോലീസിന്റെ കസ്റ്റടിയില്‍ ഇരിക്കെയാണ് സ്ഥാപനത്തിലെ എം.ഡി. രാജ്കുമാര്‍ ക്രൂരമായ മര്‍ദ്ധനത്തിനിരയായി മരിച്ചത്.
കസ്റ്റഡി മരണം നടന്ന അന്ന് സ്റ്റേഷനില്‍ ഡ്യൂട്ടി ചെയ്തിരുന്ന പോലീസ് ഉദ്യേഗസ്ഥരെ ചോദ്യചെയ്യതതിന് ശേഷമാണ് സിബിഐ തിരുവനന്തപുരം യൂണിറ്റ് അന്തിമ കുറ്റപത്രം തയ്യാറാക്കി തുടങ്ങിയത് . നെടുങ്കണ്ടം പോലീസ് സ്റ്റേഷന്റെ മുന്‍ സബ് ഇന്‍സ്പെക്ടര്‍ കെ.എ. സാബു, എഎസ്ഐ സിബി റെജിമോന്‍, ഡ്രൈവര്‍മ്മാരായ പി.എസ്. നിയാസ്, സജീവ് ആന്റണി, എഎസ്ഐയും റൈറ്ററുമായ റോയി കെ. വര്‍ഗ്ഗീസ്, സിപിഒ ജിതിന്‍ കെ. ജോര്‍ജ്, ഹോംഗാര്‍ഡ് കെ.എം. ജെയിംസ് എന്നിവരെ അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യ്തിരുന്നു.
ഫൈനാന്‍സ് കമ്പനിയുടെ തട്ടിപ്പിന്റെ പൂര്‍ണ്ണ വിവരം സിബിഐ കണ്ടെത്തിയിരുന്നു. അനവധി പേര്‍ തട്ടിപ്പിന് ഇരയായിരുന്നു. 25000 രൂപ ഡിപ്പോസിറ്റ് വാങ്ങിയ ശേഷമായിരുന്നു ഹരിതാ ഫൈനാന്‍സില്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചത്.2019 ജൂണ്‍ 21നാണ് റിമാന്‍ഡ് തടവുകാരനായ 49 കാരനായ വാഗമണ്‍ സ്വദേശി രാജ്കുമാര്‍ മരണപ്പെട്ടത്. പിന്നാലെ ജൂലൈ 4ന് സര്‍ക്കാര്‍ ജസ്റ്റീസ് നാരായണ കുറുപ്പ് കമ്മീഷനെ ജുഡിഷ്യന്‍ അന്വേഷണത്തിനു നിയോഗിച്ചിരുന്നു. രാജ്കുമാര്‍ കൊല്ലപ്പെട്ട സമയത്ത് അന്ന് ഓഫീസില്‍ ഉണ്ടായിരുന്ന എല്ലാ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യ്ത റിപ്പോര്‍ട്ട് ഉടനെ സിബിഐ സമര്‍പ്പിക്കും.
കസ്റ്റഡി പീഡനത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് എന്തെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷണവും നടത്തി. സാമ്പത്തിക തട്ടിപ്പ് ആരോപിച്ച് രാജ്കുമാറിനെ ജൂണ്‍ 12ന് ആണ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ജൂണ്‍ 16ന് മാത്രമാണ് കോടതിയില്‍ ഹാജരാക്കിയത്. പോലീസ് സ്റ്റേഷന് മുകളിലെ വിശ്രമ മുറിയില്‍ വെച്ച് ജൂണ്‍ 12 മുതല്‍ 15 വരെ മര്‍ദിച്ചു. ഇതിന് ശേഷം ചതവ് മാറ്റാനായി ഇയാള്‍ക്ക് തിരുമ് ചികിത്സയും നല്‍കി. പിന്നീട് ജഡ്ജിയുടെ വീട്ടില്‍ ഹാജരാക്കിയപ്പോള്‍ എഴുന്നേല്‍ക്കാന്‍ വയ്യാതെ ജീപ്പില്‍ കിടക്കുകയായിരുന്നു. എന്നാല്‍ ഇതൊന്നും കാര്യമായി ഗൗനിക്കാതെ ഇയാളെ റിമാന്‍ഡ് ചെയ്തു. പിന്നീട് ജയിലില്‍ വെച്ച് അവശനായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലടക്കം എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തില്‍ മുന്‍ എസ്പിയെ അടക്കം സിബിഐ ചോദ്യം ചെയ്തിരുന്നു.
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം പരിശോധന നടത്തുകയും ശരീരത്തിലെ മുറിവുകള്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. സംഭവത്തില്‍ ജൂഡീഷ്യല്‍ കമ്മീഷന്‍ റീ പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നു. എന്നാല്‍ കേസിലെ സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച അന്വേഷണം എങ്ങുമെത്തിയിട്ടില്ല. ഇതില്‍ പലരും നഷ്ടപ്പെട്ട പണം സംബന്ധിച്ച് പരാതി നല്‍കാന്‍ തയ്യാറായില്ല. കേസില്‍ രാജ്കുമാറിന്റെ പിന്നില്‍ നിന്ന് ചിലര്‍ വലിയ സാമ്പത്തിക തിരിമറി നടന്നതായുള്ള ആക്ഷേപം ഇപ്പോഴും നിലവിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: