തിരുവനന്തപുരം: ബി.എസ്സി നഴ്സിംഗ് & പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സുകള്‍ക്ക് 2020-21 വര്‍ഷത്തെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷനും അലോട്ട്മെന്റും നടത്തും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട അപേക്ഷകര്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുകയും പുതിയതായി കോളേജ് ഓപ്ഷനുകള്‍ www.lbscentre.kerala.gov.in ല്‍ കൂടി 25 മുതല്‍ 27ന് ഉച്ചയ്ക്ക് 12 വരെ സമര്‍പ്പിക്കാം.
മുന്‍ അലോട്ട്മെന്റുകള്‍ വഴി സ്വാശ്രയ കോളേജുകളില്‍ പ്രവേശനം ലഭിച്ചവര്‍ നിര്‍ബന്ധമായും എന്‍.ഒ.സി ഓണ്‍ലൈന്‍ രജിസ്ട്രേഷന് സമയത്ത് അപ്ലോഡ് ചെയ്യണം. ഓപ്ഷനുകള്‍ പരിഗണിച്ചുകൊണ്ടുള്ള അലോട്ട്മെന്റ് വെബ്സൈറ്റില്‍ 27ന് വൈകിട്ട് പ്രസിദ്ധീകരിക്കും. ഫോണ്‍: 0471-2560363, 364.
പ്രതികരിക്കാൻ ഇവിടെ എഴുതുക: