കൊച്ചി: സ്വര്‍ണക്കടത്ത്-ഡോളര്‍ കടത്ത് കേസുകളിലെ പ്രതികളുമായുള്ള സൗഹാര്‍ദത്തില്‍, നിയമസഭയില്‍ നിഷ്കളങ്കത്വം പ്രഖ്യാപിച്ച സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ വിവാദ ഫോണ്‍ നമ്പരില്‍ വിളിച്ചാല്‍ കിട്ടിയിരുന്നത് മന്‍സൂര്‍ അലിയെ. കസ്റ്റംസ് അന്വേഷണം കൂടുതല്‍ ആഴത്തിലും വ്യാപ്തിയിലും നീങ്ങുമ്പോള്‍ ദുരൂഹമായ ഇടപാടുകളാണ് പുറത്തുവരുന്നത്.
സ്പീക്കര്‍ക്ക് സുഹൃത്ത് നല്കിയ സിംകാര്‍ഡിലേക്കുള്ള കോളുകള്‍ പോകുന്നത് മന്‍സൂര്‍ അലി എസ്ആര്‍കെയെന്ന പേരിലായിരുന്നു. എസ്ആര്‍കെ ശ്രീരാമകൃഷ്ണന്റെ ചുരുക്കപ്പേരെന്നാണ് കസ്റ്റംസ് നിഗമനം. സ്പീക്കര്‍ രഹസ്യമായി ഉപയോഗിച്ച ഫോണിലേക്ക് വിളിച്ചവരിലേക്കും അന്വേഷണം നീളുകയാണ്.
അടുത്ത സുഹൃത്തായ, പൊന്നാനി സ്വദേശി, നാസ് അബ്ദുള്ളയെന്ന നാസര്‍ എടുത്ത നല്കിയ 6238830969 എന്ന നമ്പറാണ് സ്പീക്കര്‍ ശ്രീരാമകൃഷ്ണന് ഉപയോഗിച്ചിരുന്നത്. സ്വര്‍ണക്കടത്ത് പിടികൂടിയ ജൂലൈ മാസം മുതല്‍ പ്രവര്‍ത്തിക്കാത്ത ഈ നമ്പറിലേക്ക്, ഇപ്പോള്‍ വിളിക്കുമ്പോഴും ട്രൂ കോളറില്‍ കാണുന്ന പേര് മന്‍സൂര്‍ അലി എസ്ആര്കെയെന്നാണ്. സ്പീക്കറെ ചിലര്‍ ബന്ധപ്പെട്ടിരുന്നത് ഈ രഹസ്യ നമ്പറിലാണ്. ജൂലൈ അഞ്ചിന് സ്വര്‍ണക്കടത്ത് പിടികൂടിയതിന് പിന്നാലെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തതിലാണ് സംശയങ്ങള്‍. സിം കാര്‍ഡ് സ്പീക്കര്‍ക്ക് കൈമാറിയതും, സ്പീക്കറുമായുള്ള അടുപ്പവും നാസ് അബ്ദുള്ള കസ്റ്റംസ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: