ഉദുമ: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉദുമ എംഎല്‍എ കുഞ്ഞിരാമനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.
കള്ളവോട്ട് തടയാന്‍ ശ്രമിച്ച പ്രിസൈഡിംഗ് ഓഫീസറെ ഭീഷണപ്പെടുത്തിയെന്ന കേസില്‍ ഇടതുപക്ഷ എംഎല്‍എ കുഞ്ഞിരാമനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച രാവിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബേക്കല്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്. പൊലീസ് ബാരിക്കേഡ് തള്ളിമാറ്റാന്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. നേരത്തെ മാര്‍ച്ച് യുഡിഎഫ് ജില്ലാ കണ്വീനന് എ. ഗോവിന്ദന്‍നായര്‍ ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ ദിവസം ഇക്കാര്യം നിയമസഭയില്‍ ചര്‍ച്ച ചെയ്തപ്പോള്‍, കുഞ്ഞിരാമന് അത്തരക്കാരനല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇടതുപക്ഷ സംഘടനാ പ്രവര്ത്തകന് തന്നെയാണ് എംഎല്‍എ കുഞ്ഞിരാമന്റെ ഭീഷണിയെക്കുറിച്ച് ഫേസ് ബുക്കില്‍ പോസ്റ്റിട്ടത്. അതോടെ സംഗതി വിവാദമാവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: