റാഞ്ചി : ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായ ലാലു പ്രസാദ് യാദവിന്റെ ആരോഗ്യ നില ഗുരുതരാവസ്ഥയില്‍. ന്യുമോണിയ ബാധിച്ച് ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം മന്ദഗതിയിലായെന്നാണ് റിപ്പോര്‍ട്ട്. അദ്ദേഹത്തെ ദല്‍ഹി എയിംസിലേക്ക് മാറ്റിയേക്കും. അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്ന ലാലുവിനെ ദല്‍ഹിയിലെ രാജേന്ദ്രപ്രസാദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് ചികിത്സിക്കുന്നത്.
അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി അദ്ദേഹത്തെ ആര്‍ജെഡി അധ്യക്ഷനും മകനുമായ തേജസ്വി യാദവ്, ഭാര്യ റാബ്റി ദേവി, മറ്റ് മക്കളായ തേജ് പ്രതാപ് യാദവ്, മിസാ ഭാരതി എന്നിവര്‍ സന്ദര്‍ശിച്ചിരുന്നു. പിതാവിന്റെ ആരോഗ്യനില മോശമാണെന്നും അദ്ദേഹത്തിന് കൂടുതല്‍ വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കണമെന്നും തേജ് പ്രതാപ് സന്ദര്‍ശനത്തിന് ശേഷം ഡോക്ടര്‍മാരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ലാലുവിന് വിദഗ്ധ ചികിത്സ നല്‍കണമെന്ന ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി നിതീഷ് കുമാറിനെ കണ്ട് അഭ്യര്‍ത്ഥിക്കുമെന്ന് തേജസ്വി അറിയിച്ചു. ജയില്‍ ഡോക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷമാകും ലാലുവിനെ എയിംസിലേക്ക് മാറ്റുന്നത്. കൂടാതെ ജയില്‍ തടവുകാരനായതിനാല്‍ എയിംസിലേക്ക് മാറ്റുന്നതിന് മുമ്പ് കോടതിയുടെ അനുമതിയും വേണം.
ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്നാണ് ലാലുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാലിത്തീറ്റ അഴിമതിക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 2017 ഡിസംബര്‍ മുതല്‍ ജാര്‍ഖണ്ഡിലെ ബിര്‍സാ മുണ്ട ജയിലില്‍ ലാലു ശിക്ഷ അനുഭവിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: