കൊച്ചി : പള്ളിയുടെ അള്‍ത്താരയില്‍ ഇസ്ലാമിനെ കുറിച്ച് ക്ലാസെടുത്ത സംഭവത്തില്‍ വിശ്വാസികളോട് മാപ്പ് പറഞ്ഞ് കത്തോലിക്ക സഭ. ചെല്ലാനം ഇടവക സെന്റ്. സെബാസ്റ്റിയന് ഇടവക ദേവാലയത്തില്‍ മത വികാര വ്രണപ്പെടുത്തു്ന്ന വിധത്തില്‍ സംഭവം ഉണ്ടായതിനെ തുടര്‍ന്നാണ് സഭ ഖേദ പ്രകടനം നടത്തിയിരിക്കുന്നത്.
കൊച്ചി രൂപത പിആര്‍ഒ ഫാ. ജോണി സേവ്യര്‍ പുതുക്കാട്ടാണ് സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചത്. സംഭവത്തില്‍ പള്ളി വികാരിക്കെതിരെയും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്കെതിരെയും ക്രൈസ്തവ വിശ്വാസികളുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ഖേദം പ്രകടിപ്പിച്ച് കത്തോലിക്ക സഭ നേരിട്ട് രംഗത്തെത്തിയത്.
ഇക്കഴിഞ്ഞ 20ന് സാമൂഹ്യ സേവനം നടത്തുന്ന വ്യക്തികളെ ആദരിച്ച ചടങ്ങിലാണ് വിവാദമായ സംഭവം നടന്നത്. കൊറോണയുടെ പശ്ചാത്തലത്തില്‍ ചെല്ലാനത്ത് സേവനം നടത്തിവരുന്ന കണ്ണമാലി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷിജുവിനെയും ചെല്ലാനം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഹാഷിമിനെയും സെന്റ്. സെബാസ്റ്റ്യന്‍ ഇടവക ആദരിച്ചു. സംസാരിക്കുന്നവര്‍ക്ക് സഹചര്യ പരിമിതി കാരണം അള്‍ത്താരയിലെ ശബ്ദ സംവിധാനമാണ് ഒരുക്കിയിരുന്നത്.
ആദര ഫലക സമര്‍പ്പണത്തിന് ശേഷം നന്ദി അര്‍പ്പണത്തിന് ക്ഷണിക്കവേ് അള്‍ത്താരയിലെത്തിയ മുഹമ്മദ് ഹാഷിം ഇസ്ലാമിക മത പ്രഭാഷണം നടത്തകയായിരുന്നു. പൊതു ആരോഗ്യ പ്രവര്‍ത്തകനെന്ന നിലയില്‍ പൊതുവായ നിര്‍ദ്ദേശങ്ങള്‍ എന്തെങ്കിലും മുഹമ്മദ് ഹാഷിം നല്‍കുമെന്ന ധാരണയിലാണ് ശബ്ദസംവിധാനങ്ങളെ ഉപയോഗിക്കാന്‍ അദ്ദേഹത്തിന് അനുവാദം നല്‍കിയതെന്ന് ഫാ. ജോണി സേവ്യര്‍ പുതുക്കാട്ട് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: