തിരുവനന്തപുരം: ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സിപിഎം പ്രവര്‍ത്തകന് ജയില്‍ വകുപ്പിന്റെ വഴിവിട്ട സഹായം. ആര്‍എസ്എസ് പ്രവര്‍ത്തകനായ പ്രമോദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അണ്ണേരി വിപിന് പരോളിലിറങ്ങി മുങ്ങിയിട്ടും ആ കാലയളവും പരോളായി തന്നെ അനുവദിച്ചുകൊണ്ടാണ് ജയില്‍ വകുപ്പ് വഴിവിട്ട സഹായം നല്‍കിയിരിക്കുന്നത്.
അമ്മയുടെ ചികിത്സയുടെ പേരില്‍ അണ്ണേരി വിപിന് ആദ്യം അഞ്ച് ദിവസം അടിയന്തിര അവധി അനുവദിച്ചിരുന്നു. പിന്നീട് സിപിഎം നേതൃത്വം നേരിട്ട് ഇടപെട്ട് ഇത് പല ഘട്ടങ്ങളിലായി നാല്‍പ്പത് ദിവസത്തേക്ക് നീട്ടി. ഇതിന് ശേഷം കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 16ന് ഇയാള്‍ക്ക് ജയിലില്‍ തിരിച്ചു പ്രവേശിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരുന്നത്. എന്നാല്‍ ഈ സമയത്തും ഇയാള്‍ തിരിച്ചെത്തിയില്ല ഇയാള്‍.
തുടര്‍ന്ന് പോലീസിന്റെ നാല് ദിവസം നീണ്ട തെരച്ചിലില്‍ മഹാരാഷ്‌ട്രയില്‍ നിന്നും പിടികൂടുകയായിരുന്നു. പരോളിലിറങ്ങി മുങ്ങിയ ഈ നാല് ദിവസത്തെ കാലയളവ് പാര്‍ട്ടിയുടെ ഉന്നതതല ഇടപെടലില്‍ സര്‍ക്കാര്‍ പരോളായിത്തന്നെ അനുവദിച്ച് നല്‍കി. ജയിലില്‍ അണ്ണേരി വിപിന്‍ അച്ചടക്കത്തോടെയാണ് കഴിയുന്നതെന്ന് ജയില്‍ വകുപ്പും അനുകൂലമായി റിപ്പോര്‍ട്ട് നല്‍കി. ഇതെല്ലാം പരിഗണിച്ചാണ് സിപിഎം പ്രവര്‍ത്തകനായ അണ്ണേരി വിപിന് പരോളിലിറങ്ങി മുങ്ങിയ കാലയളവ് പരോളായിത്തന്നെ സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: