ബാങ്കോക്ക്.: ഇന്ത്യയുടെ പി.വി. സിന്ധുവും സമീര്‍ വര്‍മയും ടൊയോട്ട തായ്ലന്ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായി. അതേസമയം സ്വാതിക് സൈരാജ് രങ്കിറെഡ്ഡി – അശ്വിനി പൊന്നപ്പ സഖ്യം മിക്സ്ഡ് വിഭാഗത്തിന്റെ സെമിഫൈനലില്‍ കടന്നു.
തായ്ലന്‍ഡിന്റെ നാലാം സീഡായ രത്ചനോക് ഇന്റനോണ്‍ നേരിട്ടുള്ള ഗെയിമുകള്‍ക്ക്് ആറാം സീഡായ സിന്ധുവിനെ പരാജയപ്പെടുത്തി. സ്കോര്‍: 21-13,21-9. സമീര്‍ വര്‍മ ഡെന്മാര്ക്കിന്റെ അന്റോണ്‍സനോട് പൊരുതിത്തേറ്റു. ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കാണ് കീഴടങ്ങിയത്. സ്കോര്‍: 13-21, 21-19, 20-22.
മിക്സഡ് ഡബിള്‍സിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്വാതിക് സൈരാജ് രങ്കിറെഡ്ഡി- അശ്വിനി പൊന്നപ്പ സഖ്യം അഞ്ചാം സീഡായ മലേഷ്യയുടെ പെങ് സൂണ്‍ ചാന്- ലിയു യിങ് സഖ്യത്തെ പൊരുതിത്തോല്‍പ്പിച്ചു. ഒരുമണിക്കൂര്‍ പതിനഞ്ച് മിനിറ്റ് ദീര്‍ഘിച്ച പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കാണ് ഇന്ത്യന്‍ ടീം വിജയിച്ചത്. സ്കോര്‍: 18-21, 24-22, 22-20.
ലോക ഇരുപത്തിരണ്ടാം നമ്പറായ ഇന്ത്യന്‍ ടീം സെമിയില്‍ ഒന്നാം സീഡായ തായ്ലന്‍ഡിന്റെ ഡെ്ച്ചാപോള്- സപ്സിരി സഖ്യത്തെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: