ജയസൂര്യ നായക വേഷത്തില്‍ എത്തിയ ‘വെള്ളം’ സിനിമയിയില്‍ ഒരു പ്രധാന വേഷം അവതരിപ്പിച്ച് വ്യവസായിയും വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ മാനേജിങ്ങ് ഡയറക്റ്ററുമായ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി. പ്രമുഖനായ വ്യവസായിയുടെ റോള്‍ തന്നെയാണ് അദേഹം സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ജയസൂര്യയുടെ മുരളിയെന്ന കഥാപാത്രത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവാകുന്നത് കൊച്ചൗസേഫ് അവതരിപ്പിക്കുന്ന വ്യവസായിയാണ്.
പ്രജേഷ് സെന്‍ സംവിധാനം ചെയ്ത് വെള്ളം സിനിമ ആദ്യദിനം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തു. 2.34 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമയുടെ ഒരോ സെക്കന്‍ഡിലും മുരളിയെന്ന കഥാപാത്രമായി ജയസൂര്യ തകര്‍ത്ത് അഭിനയിച്ചിട്ടുണ്ട്. ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പെര്‍ഫോമന്‍സാണ് വെള്ളത്തിലേതെന്നു പറയാം. നായകന്റെ ഭാര്യയ്‌ക്കും സിനിമയില്‍ തുല്ല്യറോളാണുള്ളത്. ഇതു അച്ചടക്കത്തോടെയും അഭിനയ മികവോടെയും സംയുക്ത മേനോന്‍ അവതരിപ്പിച്ചിട്ടുണ്ട്.
സിദ്ദീഖ്, ശ്രീലക്ഷ്മി, നിര്‍മല്‍ പാലാഴി, ജോണി ആന്റണി, ഇടവേള ബാബു, സന്തോഷ് കീഴാറ്റൂര്‍, വെട്ടുകിളി പ്രകാശ്, സിനില്‍ സൈനുദ്ദീന്‍, അധീഷ് ദാമോദര്‍, പ്രിയങ്ക തുടങ്ങിയവര്‍ക്കൊപ്പം മുപ്പതോളം പുതുമുഖതാരങ്ങളും, ഇന്ദ്രന്‍സ് അതിഥി വേഷത്തിലും സിനിമയിലെത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: