ന്യൂദല്‍ഹി: വികസിത രാജ്യങ്ങളെയും ചൈനയേയും തള്ളി കൊറോണ വാക്സിനു വേണ്ടി വിവിധ രാജ്യങ്ങള്‍ ഇന്ത്യയ്ക്കു മുന്പില് വരിനില്ക്കുന്നു. ഇതിനകം 92 രാജ്യങ്ങളാണ് ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന കൊവിഷീല്‍ഡ്, കൊവാക്സിനുകള്‍ക്കായി സമീപിച്ചത്. ഇന്ത്യന്‍ വാക്സിനുകള്‍ക്ക് പാര്‍ശ്വഫലം തീരെക്കുറവാണെന്നതാണ് ലോകരാജ്യങ്ങളെ ആകര്‍ഷിക്കുന്നത്. ഇതോടെ ഇന്ത്യ കൊറോണ വാക്സിന്റെ ഹബ്ബായി മാറി. മെയ്ക്ക് ഇന്‍ ഇന്ത്യ ആത്മനിര്‍ഭര്‍ ഭാരത് എന്നീ പദ്ധതികള്‍ക്ക് കുതിപ്പു പകരുന്നതാണ് രാജ്യങ്ങളുടെ നീക്കം.
ഇന്ത്യയില്‍ ശനിയാഴ്ച തന്നെ വാക്സിനുകള്‍ നല്‍കിത്തുടങ്ങിയിരുന്നു. ഇതിനകം നേപ്പാള്‍, ഭൂട്ടാന്, ബംഗ്ലാദേശ്, ശ്രീലങ്ക, മൗറീഷ്യസ് അടക്കമുള്ള രാജ്യങ്ങള്‍ക്ക് ആദ്യ ഘട്ട വാക്സിന് ഇന്ത്യ സൗജന്യമായി നല്‍കിയിട്ടുണ്ട്. ഡൊമിനിക്കന്‍ റിപ്പബ്ലിക്കും വാക്സിന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു. ബ്രസീല്‍ പ്രത്യേക വിമാനത്തിലാണ് വാക്സിന് കൊണ്ടുപോകുന്നത്. 20 ലക്ഷം ഡോസാണ് ആദ്യം അവര്‍ വാങ്ങുക. ബോളീവിയ, 50 ലക്ഷം ഡോസിനാണ് കരാറുണ്ടാക്കിയത്. തായ്ലന്ഡ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളും ഇന്ത്യയോട് വാക്സിന് തേടിയവരില്‍ പെടുന്നു.
ചില രാജ്യങ്ങള്‍ ചൈനയോട് വാക്സിന് വാങ്ങാന്‍ പദ്ധതിയിട്ട ശേഷം അതുപേക്ഷിച്ച് ഇന്ത്യയെ സമീപിക്കുകയായിരുന്നു. ചൈനയുടെ വാക്സിന് ഫലപ്രാപ്തി കുറവാണെന്നാണ് ലോകരാജ്യങ്ങളുടെ വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: