Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Review

തെളിഞ്ഞ വെള്ളം

കണ്ണൂരിലെ ഒരു ഗ്രാമത്തിലെ മുഴുക്കുടിയനായ മുരളിയെന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. സംയുക്ത മേനോനും സ്നേഹ പാലിയേരിയുമായി നായിക വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. മുരളിയുടെ ജീവിതത്തെ ചുറ്റിപ്പറ്റിതന്നെയാണ് വെള്ളത്തിന്റെ കഥ വികസിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2021, 02:23 pm IST
in Review

ഏത് നാട്ടില്‍ തിരഞ്ഞാലും പേരെടുത്തൊരു കുടിയന്‍ കാണും… വീടിനും നാടിനും ഭാരമായിട്ടായിരിക്കും അവന്റെ ജീവിതം. പക്ഷേ, കുടിയനായകാലത്ത്  ഇൗ അവസ്ഥ അവന്‍ തിരിച്ചറിയുന്നില്ല. ആ തിരിച്ചറിവുകള്‍ ലഭിക്കുമ്പോഴേക്കും നാടും വീടും എല്ലാം നഷ്ടപ്പെട്ടിട്ടുണ്ടാകും. ആ ശൂന്യാവസ്ഥയില്‍ ജീവിതം  അവസാനിപ്പിച്ചവരാണ് പലരും. എന്നാല്‍, അതിനോടെല്ലാം പടപൊരുതി, അവഗണനകളെ മുന്നോട്ടുള്ള ചവിട്ടുപടിയാക്കി കൈവിട്ടു പോയ ജീവിതം തിരികെ പിടിക്കുന്ന ചുരുക്കം ചിലരെ കാണൂ.. അത്തരം ഒരാളുടെ കഥയാണ്  ക്യാപ്റ്റനു ശേഷം പ്രജേഷ് സെന്‍ ഒരുക്കിയ വെള്ളം.   

താന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെ മികച്ചതാക്കാന്‍ എന്തു ത്യാഗവും ചെയ്യാന്‍ തയാറുള്ള നടനാണ് ജയസൂര്യ. നേരത്തെ അഭിനയിച്ചിട്ടുള്ള എല്ലാ സിനിമകളിലും അദേഹം അതു തെളിയിച്ചിട്ടുമുണ്ട്. വെള്ളത്തിലും മികവാര്‍ത്ത അഭിനയ മുഹൂര്‍ത്തങ്ങള്‍ ജയസൂര്യ കാഴ്‌ച്ചവെച്ചിട്ടുണ്ട്. അതുതന്നെയാണ് വെള്ളത്തിന്റെ വിജയവും.  

കണ്ണൂരിലെ ഒരു ഗ്രാമത്തിലെ മുഴുക്കുടിയനായ മുരളിയെന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. സംയുക്ത മേനോനും സ്നേഹ പാലിയേരിയുമായി നായിക വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. മുരളിയുടെ ജീവിതത്തെ ചുറ്റിപ്പറ്റിതന്നെയാണ് വെള്ളത്തിന്റെ കഥ വികസിക്കുന്നത്.  

കുടിയനായതിന്റെ പേരില്‍ മാത്രം ആദ്യ പ്രണയബന്ധം തകരുകയും മറ്റൊരാളെ വിവാഹം കഴിക്കുകയും ചെയ്ത ആളാണ് മുരളി. എന്നാല്‍, കുടുംബവും കുട്ടിയും ആയതിുനു ശേഷവും വീട്ടിലേക്ക് തിരിഞ്ഞ്  പോലും നോക്കാതെ കൂട്ടുകാര്‍ക്ക് ഒപ്പം ഊരുതെണ്ടി നടക്കുന്ന ആളാണ് നായകന്‍. അധ്വാനിക്കാതെ എങ്ങനെ ഒരോദിനവും മദ്യപിക്കാം എന്നുള്ള ചിന്തമാത്രമാണ് നായകനെ മുന്നോട്ട് നയിക്കുന്നത്. ഇതിനിടയില്‍ അയാള്‍ അറിയാതെ തന്നെ സ്ത്രീകളെ അക്രമിക്കുന്നവനായി… കള്ളനായി.. നാട്ടിലെ ഒരു കുടുംബത്തിലും കയറ്റാന്‍ കൊള്ളാത്തവനായി…

ഇതിനിടയില്‍ മകളുടെ സ്‌കൂളിലും മരണ വീട്ടിലും നടക്കുന്ന സംഭവങ്ങളാണ് സിനിമയെ മറ്റൊരു തലത്തിലേക്ക് മാറ്റുന്നത്. തുടര്‍ന്നുള്ള ജയില്‍വാസം മുരളയെ പുതിയൊരാളാക്കുന്നു. മദ്യപാനത്തില്‍ നിന്നും മോചിതനാകണമെന്ന മോഹം നായകന്റെ മനസില്‍ ഉണ്ടാവുന്നു. എന്നാല്‍, ശരീരം അതിന് വഴങ്ങുന്നില്ല.

ജോലി ചെയ്യാം എന്നു വിചാരിച്ചാലും ലഭിക്കാത്ത അവസ്ഥ.  ഇങ്ങനെ മരണത്തിന്റെ അറ്റത്തുവരെ മുരളിയെന്ന കഥാപാത്രം എത്തുന്നുണ്ട്. ഇതിനിടയില്‍ കുടുംബം, മകള്‍, ഭാര്യ, സുഹൃത്തുക്കള്‍ എല്ലാം നഷ്ടമാകുന്നു. ഇതെല്ലാം തിരിച്ച് പിടിക്കാന്‍ നായകന്‍ ശ്രമിക്കുന്നുണ്ടെങ്കിലും മദ്യം അയാളെ വീണ്ടും പിന്നോട്ട് വലിക്കുന്നു.  

ഒടുവില്‍ ജോലി തേടി അലയുന്ന മുരളി ഒരു ഡീഅഡിക്ഷന്‍ സെന്ററില്‍ എത്തുന്നു. അവിടുന്ന് ലഭിക്കുന്ന ചികിത്സയും വാശിയും അദേഹത്തെ പുതിയൊരാളാക്കുന്നു. തനിക്ക് നഷ്ടപ്പെട്ടതെല്ലാം വാശിയോടെ തിരിച്ചുപിടിക്കുന്നു. കുടിയനായി അവഗണിച്ചവരുടെ മുന്നിലൂടെ തല ഉയര്‍ത്തിപ്പിടിച്ച് നടക്കുന്നു… ഇതാണ് വെള്ളം.. കുടുംബങ്ങള്‍ കണ്ടിരിക്കേണ്ട ചിത്രം…

2.34 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമയുടെ ഒരോ സെക്കന്‍ഡിലും മുരളിയെന്ന കഥാപാത്രമായി ജയസൂര്യ തകര്‍ത്ത് അഭിനയിച്ചിട്ടുണ്ട്. ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പെര്‍ഫോമന്‍സാണ് വെള്ളത്തിലേതെന്നു പറയാം. നായകന്റെ ഭാര്യയ്‌ക്കും സിനിമയില്‍ തുല്ല്യറോളാണുള്ളത്. ഇതു അച്ചടക്കത്തോടെയും അഭിനയ മികവോടെയും സംയുക്ത മേനോന്‍ അവതരിപ്പിച്ചിട്ടുണ്ട്.  

സിദ്ദീഖ്,  ശ്രീലക്ഷ്മി, നിര്‍മല്‍ പാലാഴി, ജോണി ആന്റണി, ഇടവേള ബാബു, സന്തോഷ് കീഴാറ്റൂര്‍, വെട്ടുകിളി പ്രകാശ്, സിനില്‍ സൈനുദ്ദീന്‍, അധീഷ് ദാമോദര്‍, പ്രിയങ്ക തുടങ്ങിയവര്‍ക്കൊപ്പം മുപ്പതോളം പുതുമുഖതാരങ്ങളും, ഇന്ദ്രന്‍സ് അതിഥി വേഷത്തിലും സിനിമയിലെത്തുന്നുണ്ട്.

പ്രജേഷ് സെന്‍ തിരക്കഥയെഴുതിയ വെള്ളത്തിന്റെ സഹ എഴുത്തുകാര്‍  വിജേഷ് വിശ്വവും ഷംസുദ്ധീന്‍ കുട്ടോത്തുമാണ്. ജോസ് കുട്ടി മഠത്തില്‍, യദുകൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവരാണ് ‘വെള്ളം’ നിര്‍മിച്ചിരിക്കുന്നത്. സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ആണ് സിനിമ തീയറ്ററുകളില്‍ എത്തിക്കുന്നത്.

Tags: moviereviewMovie Reviewജയസൂര്യvellam movie
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കളങ്കാവൽ ഒടിടിയിലേക്ക്; ; ചിത്രം എന്ന് എവിടെ കാണാം?

Mollywood

മലയാളത്തിലെ സൂപ്പർ ഹിറ്റ് വെബ് സീരീസ് സിനിമയാകുന്നു. “കണിമംഗലം കോവിലകം” ഫസ്റ്റ് ലുക്ക് പുറത്ത്..

Mollywood

മഹേന്ദ്രനായി മനോജ് കെ ജയൻ, കമൽ മുഹമ്മദായി കലാഭവൻ ഷാജോൺ; മെറിലാൻഡ് സിനിമാസിന്റെ വിനീത് ശ്രീനിവാസൻ ചിത്രം ‘കരം’ ക്യാരക്ടർ പോസ്റ്ററുകള്‍ പുറത്ത്

Mollywood

സൂപ്പർഹിറ്റ് ചിത്രം കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം ആസിഫും അപർണയും വീണ്ടും; മിറാഷ് ഫസ്റ്റ് ലുക്ക് പുറത്ത്

Kerala

ചുരുളി മാർക്കറ്റ് ചെയ്തത് എന്റെ തെറി വച്ച്; പൈസ കൂടുതൽ കിട്ടിയപ്പോൾ തെറിയുള്ള വേർഷൻ ഒടിടിക്ക് വിറ്റു: ജോജു ജോർജ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.