കൊല്ലം: ഉത്സവങ്ങള്‍ക്കും കലാപരിപാടികള്‍ക്കും അനുമതി നല്‍കിയെന്നത് മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങി. ക്ഷേത്ര ഉത്സവങ്ങള്‍ക്ക് 20 പേരില്‍ കൂടുതല്‍ പങ്കെടുത്താല്‍ കേസെടുക്കുമെന്ന മുന്നറിയിപ്പുമായി പോലീസും ജില്ലാ ഭരണകൂടവും രംഗത്ത്. ഇതോടെ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് ഹൈന്ദവ സംഘടനകളും ഉത്സവ കമ്മിറ്റികളും.
കഴിഞ്ഞ ദിവസം കുപ്പണ ശ്രീ വേലായുധ മംഗലം ക്ഷേത്രത്തിലെ കൊടിയേറ്റ് നടത്തിയതിന് ക്ഷേത്രം ഭാരവാഹികള്‍ക്കെതിരെ കേസെടുക്കുകയും പിഴ ചുമത്തുകയും ചെയ്തു. കലാപരിപാടികള്‍ക്ക് അനുമതി നല്‍കിയെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ മൈക്ക് ഉപയോഗിക്കാന്‍ പാടില്ലെന്ന നിര്‍ദ്ദേശമാണ് ജില്ലാ ഭരണകൂടത്തിന്റെത്. പല ക്ഷേത്രങ്ങള്‍ക്കും ആന എഴുന്നള്ളിപ്പിനടക്കം അനുമതി നല്‍കില്ലെന്ന നിലപാടാണ് അധികാരികള്‍ക്ക്.
ആരോഗ്യവകുപ്പിന്റെയും പോലീസിന്റെയും ജില്ലാഭരണകൂടത്തിന്റെയും അനുമതി തേടി എത്തുന്ന ക്ഷേത്രം ഭാരവാഹികളെ ഭയപ്പെടുത്താനും ചില ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതായി ആക്ഷേപമുണ്ട്. ക്ഷേത്രത്തിന്റെ പരിസരത്ത് പോലൂം ലൈറ്റ് ആന്റ് സൗണ്ട് പ്രവര്‍ത്തിപ്പിക്കാന്‍ അനുമതിയില്ല. പലയിടത്തും ലൈറ്റുകള്‍ പോലീസ് പൊട്ടിച്ചെറിയുന്ന സംഭവങ്ങളുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: