ന്യൂദല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ കാഴ്ച്ചവെയ്ക്കുന്നത് വികസനക്കുതിപ്പ് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളെന്ന് സര്‍വ്വേ. ഇന്ത്യയുളെ വളര്‍ച്ചയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ കരുത്ത് പകരുന്നു. കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തതോടെ ലോകരാഷ്ട്രങ്ങള്‍ തന്നെ പതിസന്ധിയിലായി. എന്നാല്‍ ഇതിനെയെല്ലാം അവഗണിച്ച് ഇന്ത്യ മുന്നേറിക്കൊണ്ടിരിക്കുകയാണെന്ന് അഭിപ്രായ സര്‍വ്വേ.
മൂഡ് ഓഫ് ദ നേഷന്‍ നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ പല പദ്ധതികളും ജനങ്ങള്‍ക്കിടയില്‍ പ്രീതി വളര്‍ത്തി. കഴിഞ്ഞ ആറ് വര്‍ഷമായി രാജ്യത്തിന്റെ വികസന കുതിപ്പിനുള്ള പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുള്ളത്. പൗരത്വ നിയമവും, കാര്‍ഷിക നിയമവും കൊണ്ടുവന്നപ്പോള്‍ കേന്ദ്ര സര്‍ക്കാരിനെതിരെ അഭിപ്രായ വ്യത്യാസങ്ങള്‍ ഉയര്‍ന്നെങ്കിലും ജനസമ്മിതിയില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല.
രാജ്യം ഭരിക്കാന്‍ നരേന്ദ്രമോദി എന്ന വ്യക്തിയാല്ലാതെ മറ്റൊരു വ്യക്തിത്വമില്ല. അത്രമേല്‍ ജനങ്ങള്‍ക്ക് എന്‍ഡിഎ സര്‍ക്കാരിന് മേലുള്ള വിശ്വാസം ഇരട്ടിക്കുകയാണ് ചെയ്തിട്ടുള്ളതെന്നും സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. തെരഞ്ഞെടുപ്പ് ഇന്ന് നടത്തിയാലും വ്യക്തമായ ഭൂരിപക്ഷത്തോടെ എന്‍ഡിഎ സഖ്യം അധികാരത്തിലെത്തും. 321 സീറ്റുകളുടെ ഭൂരിപക്ഷത്തില്‍ എന്‍ഡിഎ അധികാരം തുടരുമെന്നും മൂഡ് ഓഫ് സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
അതായത് 2020 ഓഗസ്റ്റില്‍ നടത്തിയ സര്‍വ്വെയില്‍ ലഭിച്ചതിനേക്കാള്‍ അഞ്ച് സീറ്റുകള്‍ അധികം എന്‍ഡിഎ നേതൃത്വത്തിന് നേടാന്‍ സാധിക്കും. എന്നാല്‍ കഴിഞ്ഞ സര്‍വ്വെയില്‍ ലഭിച്ച 93 സീറ്റുകളില്‍ യുപിഎ ഒതുങ്ങും. ബിജെപിക്ക് ഒറ്റയ്ക്ക് 291 സീറ്റുകള്‍ ലഭിക്കുമ്പോള്‍ കോണ്‍ഗ്രസ് വെറും 51 സീറ്റുകളില്‍ ഒതുങ്ങുമെന്നും മൂഡ് ഓഫ് ദ നേഷന്‍ സര്‍വ്വെ കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: