തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാരിനെതിരെ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. പതിനാലാം കേരള നിയമസഭയുടെ അവസാന സമ്മേളനം നടക്കുന്ന ഇന്ന് സിഎജിക്കെതിരെയാണ് പിണറായി സര്‍ക്കാര്‍ പ്രമേയം അവതരിപ്പിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം കേന്ദ്ര സര്‍ക്കാരിനെതിരെ ഇത് അഞ്ചാം തവണയാണ് കേരള നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനാണ് സിഎജിക്കെതിരെ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചത്. സര്‍ക്കാര്‍ വിശദീകരണം കേള്‍ക്കാതെ റിപ്പോര്‍ട്ടില്‍ കൂട്ടിചേര്‍ക്കല്‍ നടത്തിയെന്നാണ് ആരോപണം. തെറ്റായ കീഴ്‌വഴക്കത്തിന് കൂട്ടുനിന്നുവെന്ന അപഖ്യാതി സഭയ്‌ക്ക് ഉണ്ടാകരുതെന്നും അത് കൊണ്ടാണ് പ്രമേയം കൊണ്ട് വരുന്നത്. റിപ്പോര്‍ട്ടിലെ മൂന്ന് പേജ് നിരാകരിക്കാന്‍ ആവശ്യപ്പെടുമെന്നം മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. എന്നാല്‍ പ്രമേയത്തെ പ്രതിപക്ഷം എതിര്‍ത്തു.
കഴിഞ്ഞ ദിവസം സിഎജി റിപ്പോര്‍ട്ടിനെ ചൊല്ലി സംസ്ഥാന നിയമസഭയില്‍ വന്‍ വാഗ്വാദങ്ങളാണ് അരങ്ങേറിയത്. ഭരണഘടന അനുച്ഛേദം 293 പ്രകാരം ഇന്ത്യക്ക് പുറത്തു നിന്നും കിഫ്ബിക്ക് വായ്പ എടുക്കാന്‍ ആകില്ലെന്ന് ചൂണ്ടിക്കാട്ടി വി.ഡി. സതീശന്‍ എംഎല്‍എ പ്രമേയം കൊണ്ടുവരുകയും ചെയ്തു. അതിനു പിന്നാലെയാണ് സിഎജി റിപ്പോര്‍ട്ടിനെതിരെ മുഖ്യമന്ത്രി ഇപ്പോള്‍ പ്രമേയം കൊണ്ടുവന്നിരിക്കുന്നത്.
കേന്ദ്രത്തിലെ മോദി സര്‍ക്കാരും സിഎജിയും ചേര്‍ന്ന് പിണറായി സര്‍ക്കാരിനെതിരെ നടത്തുന്ന ഗൂഢാലോചനയല്ല. കേന്ദ്ര സര്‍ക്കാര്‍ ബജറ്റിന് പുറത്തു വായ്പ എടുക്കുന്നതിനെതിരെ സിഎജി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന് കേന്ദ്ര ധനമന്ത്രി റിപ്പോര്‍ട്ട് ചോര്‍ത്തി വാര്‍ത്ത സമ്മേളനം നടത്തിയില്ല. തെറ്റിന് മറ ഇടാന്‍ വേണ്ടി സിഎജിയെ മോശക്കാരാക്കുകയാണ്. വിഷയത്തില്‍ സിഎജിയും ധനവകുപ്പ് ഉദ്യോഗസ്ഥരും തമ്മില്‍ എക്‌സിറ്റ് യോഗം ചേര്‍ന്നിട്ടുണ്ട്. യോഗത്തിന്റെ റിപ്പോര്‍ട്ട് സിഎജി ധന വകുപ്പിന് അയച്ചിട്ടുമുണ്ട്. ഇത് മറച്ചുവെച്ചുകൊണ്ട് ധന മന്ത്രി കള്ളം പറയുകയാണെന്നാണ് വി.ഡി. സതീശന്‍ കഴിഞ്ഞ ദിവസം സഭയില്‍ അറിയിച്ചത്.
കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിനായി ഇതിനുമുമ്പ് നാലുതവണ പിണറായി സര്‍ക്കാര്‍ പ്രമേയം അവതരിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറല്‍, പൗരത്വ നിയമ ഭേദഗതി, ലൈഫ് മിഷന്‍ കേസ് അന്വേഷണം കാര്‍ഷിക ഭേദഗതി നിയമം എന്നീ വിഷയങ്ങളിലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കേന്ദ്രത്തിനെതിരെ പ്രമേയം കൊണ്ടുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: