ദില്ലി: ഒന്നര വര്‍ഷക്കാലത്തേക്ക് പുതുതായി പാസാക്കിയ മൂന്ന് കാര്‍ഷികനിയമങ്ങളും സസ്പെന്റ് ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് കൊടുത്തിട്ടും ഒത്തുതീര്‍പ്പിന് തയ്യാറാവാതെ കര്‍ഷക യൂണിയനുകള്‍.
നിയമങ്ങള്‍ ശാശ്വതമായി റദ്ദാക്കണമെന്നും കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട തറവില ലഭ്യമാക്കാന്‍ നിയമനിര്‍മ്മാണം നടത്തണമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച ആവശ്യപ്പെട്ടിരിക്കുകയാണ്. ജനറല്‍ ബോഡി യോഗത്തിലായിരുന്നു ഈ തീരുമാനം. റിപ്പബ്ലിക് ദിനത്തിന് ട്രാക്ടര്‍ റാലി നടത്തുമെന്നും കര്‍ഷക യൂണിയന് നേതാക്കള്‍ ഭീഷണി മുഴക്കി.
പ്രാദേശിക മാണ്ഡികളില്‍ (എപിഎംസി ചന്തകള്‍) നിന്നും കര്‍ഷകര്‍ക്ക് മോചനം നല്കുന്ന വിപ്ലവകരമായ പരിഷ്കാരങ്ങളായിരുന്നു ബില്ലുകളില്‍. പക്ഷെ കര്‍ഷകരെ ചൂഷണം ചെയ്ത് വളരുന്ന ഇടനിലക്കാരാണ് സമരത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ഖാലിസ്ഥാന്‍ ഭീകരസംഘടനകളുടെ പിന്തുണയും കര്‍ഷകര്‍ക്ക് ലഭിച്ചു.
നേരത്തെ സുപ്രീംകോടതി കാര്‍ഷിക നിയമങ്ങള്‍ തല്‍ക്കാലത്തേക്ക് മരവിപ്പിച്ചുകൊണ്ട് ഉത്തരവിറക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: