തിരുവനന്തപുരം: മണ്ണാര്‍ക്കാട് നിയമസഭാസീറ്റില്‍ വ്യവസായിയെ മത്സരിപ്പിക്കാന്‍ പാലക്കാട് ബിഷപ്പിന്റെ ശുപാര്‍ശക്കത്ത്.
കഞ്ചിക്കോട്ടെ വ്യവസായി ഐസക് വര്‍ഗ്ഗീസിനെ മണ്ണാര്‍ക്കാട് നിയമസഭാസീറ്റില്‍ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് ബിഷപ്പ് ജേക്കബ് മാനത്തോടത്ത് സിപി ഐ നേതാവ് കാനം രാജേന്ദ്രന് കത്ത് നല്‍കിയെന്ന് ഒരു സ്വകാര്യചാനല്‍ വാര്‍ത്ത പുറത്തുവിട്ടിരുന്നു. ഇക്കാര്യത്തില്‍ കാനം ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേ സമയം സഭയ്ക്ക് വലിയ പ്രാധാന്യമില്ലാത്ത മണ്ണാര്‍ക്കാട് മണ്ഡലത്തിലെ സീറ്റിന് ബിഷപ്പ് കത്ത് നല്‍കിയത് വിശ്വസിക്കാനാവുന്നില്ലെന്ന നിലപാടിലാണ് സിപി ഐ പാലക്കാട് ജില്ലാ നേതൃത്വം. മുസ്ലിം സമുദായത്തിനും തുല്ല്യപ്രാധാന്യമുള്ള മണ്ഡലമാണ് മണ്ണാര്‍ക്കാടെന്നും ജില്ലാ നേതൃത്വം പറയുന്നു.
വ്യവസായിയായ ഐസക് വര്‍ഗ്ഗീസിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നും അങ്ങിനെ ചെയ്താല്‍ സഭ പിന്തുണയ്ക്കുമെന്നും സ്ഥാനാര്‍ത്ഥി ജയിക്കുമെന്നുമാണ് ബിഷപ്പിന്റെ കത്തിലെ സാരാംശം. കത്ത് കാനം രാജേന്ദ്രന് താനാണ് കൈമാറിയതെന്ന് ഐസക് വര്‍ഗ്ഗീസ് പറഞ്ഞു. മത്സരിക്കാന്‍ താന്‍ തയ്യാറാണെന്നും ഐസക് അറിയിച്ചു.
രണ്ട് തവണ സിപി ഐ സ്ഥാനാര്‍ത്ഥികള്‍ ജയിച്ചിരുന്ന മണ്ഡലം കഴിഞ്ഞ തവണ കോണ്‍ഗ്രസ് പിടിച്ചെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: