ന്യൂദല്‍ഹി: ജെഇഇ, നീറ്റ് എന്നിവയുടെ സിലബസുകള്‍ 2021 ലും മാറ്റമില്ലാതെ തുടരും. അതേസമയം പുതുവര്‍ഷത്തില്‍ ചില മാറ്റങ്ങളും പരീക്ഷകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഈ വര്‍ഷം വിദ്യാര്‍ഥികള്‍ക്ക് ജെഇഇ, നീറ്റ് പരീക്ഷകളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനുള്ള ഓപ്ഷനുകള്‍ ഉണ്ടായിരിക്കും.
ആകെ 90 ചോദ്യങ്ങളില്‍ (ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയില്‍ 30 ചോദ്യങ്ങള്‍ വീതം) 75 ചോദ്യങ്ങള്‍ക്ക് (ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയില്‍ 25 ചോദ്യങ്ങള്‍ വീതം) ഉത്തരം നല്കാന് വിദ്യാര്‍ത്ഥികള്‍ക്ക് ചോയ്സ് നല്‍കും. കഴിഞ്ഞ വര്‍ഷം ജെഇഇ (മെയിന്‍)ന് 75 ചോദ്യങ്ങളായിരുന്നു. അതില്‍ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയില്‍ 25 ചോദ്യങ്ങള്‍ വീതം ഉത്തരം നല്‍കണമായിരുന്നു.
എന്നാല്‍, നീറ്റ് (യുജി) 2021 ന്റെ കൃത്യമായ ഘടന ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും രാജ്യമെമ്പാടുമുള്ള ചില ബോര്‍ഡുകള്‍ സിലബസ് കുറയ്ക്കുന്നതിനാല്‍ നീറ്റ് (യുജി) 2021 ചോദ്യപേപ്പറുകളില്‍ ജെഇഇ (മെയിന്‍) മാതൃകയിലുള്ളതുപോലെ ഓപ്ഷന് ഉണ്ടായിരിക്കും.
2021 22 ജെഇഇ മെയിന്‍ പരീക്ഷക്ക് യോഗ്യതയായി പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ 75 ശതമാനം വേണമെന്ന നിബന്ധന വിദ്യാഭ്യാസ മന്ത്രാലയം നീക്കി. ഐഐറ്റി ജെഇഇ (അഡ്വാന്‍സ്ഡ്) പരീക്ഷയിലും കഴിഞ്ഞ വിദ്യാഭ്യാസ വര്‍ഷത്തിലും എടുത്ത തീരുമാനപ്രകാരം ആണ് നടപടി. ജെഇഇ മെയിന്‍സ് അടിസ്ഥാനമാക്കി 2021 -22 അക്കാദമിക വര്‍ഷത്തില്‍ എന്‍ഐടി, ഐഐടി, എസ്പിഎ, മറ്റു സിഎഫ്ടിഐകള് എന്നിവയിലേക്ക് നടക്കുന്ന പ്രവേശന നടപടികള്‍ക്ക് ഇത് ബാധകമായിരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
ജെഇഇ റാങ്കുകള്‍ അടിസ്ഥാനമാക്കി ഐഐടി കള്‍ എന്‍ഐറ്റികള്‍ ഐഐഐടി കള്‍,മറ്റു സിഎഫ്ടിഐകള് എന്നിവയിലെ പ്രവേശനത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ കുറഞ്ഞത് 75% മാര്‍ക്കോ, അതാത് ബോര്‍ഡുകള്‍ നടത്തുന്ന പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ആദ്യ 20 പേര്സെന്ടൈലിനുള്ളില് സ്ഥാനമോ വേണ്ടതാണ്. എസ് സി /എസ് ടി വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ വേണ്ട യോഗ്യത മാര്‍ക്ക് 65 ശതമാനമാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: