തിരുവനന്തപുരം: അഭിഭാഷക പരിഷത്ത് വഞ്ചിയൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ അഭിഭാഷകരുടെ എട്ടിന ആവശ്യങ്ങള്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേരള നിയമ മന്ത്രിക്ക് ഭീമഹര്‍ജി സമര്പ്പിക്കന്നതിന്റെ ഭാഗമായി നടത്തിയ ഒപ്പ് ശേഖരണം ഭാരതീയ അധി വക്ത പരിഷത്ത് ദേശീയ സമിതി അംഗം അഡ്വ. വെള്ളായണി രാജഗോപാല്‍ ഉത്ഘാടനം ചെയ്തു
വാര്‍ഷിക വിഹിതം വര്‍ദ്ധിപ്പിക്കാതെയും കാലാവധി ദീര്‍ഘിപ്പിക്കാതെയും അഭിഭാഷക ക്ഷേമ നിധി തുക 25 ലക്ഷമാക്കി വര്‍ദ്ധിപ്പിക്കുക.ക്ഷേമനിധിയിലേക്ക് പര്യാപ്തമായ വാര്‍ഷിക വിഹിതം സംസ്ഥാന സംസ്ഥാന സര്‍ക്കാര്‍ നല്‍കുക.
വര്ദ്ധിപ്പിക്കുന്നതുകയ്ക്ക് മുന്‍കാല പ്രാബല്യം നല്‍കുക. പ്രത്യേക സാഹചര്യത്തില്‍ ക്ഷേമനിധി തുക കൈപറ്റേണ്ടിവന്നാല് ക്ഷേമനിധി ആനുകൂല്യം മരവിപ്പിച്ചു തുടര്‍ന്നും പ്രാക്ടീസ് ചെയ്യാന്‍ അനുവദിക്കുക.ലീഗല്‍ ബെനിഫിറ്റ് ഫണ്ടി പ്രത്യേകം സ്റ്റാമ്പ് അച്ചടിക്കുക. ലീഗല്‍ ബെനിഫിറ്റ് ഫണ്ട് വിഹിതം നേരിട്ട് ക്ഷേമനിധിയിലെത്താനുള്ള നടപടി സ്വീകരിക്കുക.നിലവില്‍ ലീഗല്‍ ബെനിഫിറ്റ് ഫണ്ടിനത്തില്‍ നല്‍കാനുള്ള കുടിശ്ശിക പലിശയടക്കം ഉടന്‍ നല്‍കുക. ക്ഷേമനിധിയിലെ അംഗങ്ങള്‍ക്കും കുടുംബാഗങ്ങള്‍ക്കും ചുരുങ്ങിയതു് 5 ലക്ഷം രൂപയുടെ മെഡിക്കല്‍ പരിരക്ഷ ഏര്‍പ്പെടുത്തുക.തുടങ്ങിയ എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്നാണ് ഹര്ജിയിലാവശ്യപ്പെട്ടിരിക്കുന്നത്.
യൂണിറ്റ് പ്രസിഡന്റ് അഡ്വ.എം എസ് ശങ്കരന് കുട്ടി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പ്രസിഡന്റ് അഡ്വ. ബി ആര് ശ്യാം സംസ്ഥാന സമിതി അംഗം അഡ്വ.പി. സന്തോഷ് കുമാര്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് സെക്രട്ടറി അഡ്വ.എ.ജി അഭിലാഷ് സ്വാഗതവും ജോയിന്റ് സെകട്ടറി അഡ്വ. ആര്. പ്രശാന്ത് നന്ദിയും പറഞ്ഞു.
ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. എജി ശ്യാംകുമാര്‍ , ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ. സന്ധ്യാ ശ്രീകുമാര്‍ . ജില്ലാ സമിതി അംഗം അഡ്വ. ശ്രീകല, യൂണിറ്റ് ജോയിന്റ് സെക്രട്ടറി അഡ്വ. രജ്ഞിനി , അഡ്വ. രാജേഷ് കുമാര്‍ , അഡ്വ ബിജ്ജു മനോഹര്‍, അഡ്വ സിന്ധു , അഡ്വ അയ്യപ്പന് തമ്പി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: