ന്യൂദല്‍ഹി: അരുണാചലില്‍ ചൈനക്കാര്‍ ഗ്രാമം പണിതു എന്ന് പറയുന്ന തര്‍ക്കസ്ഥലം രാഹുല്‍ഗാന്ധിയുടെ അപ്പൂപ്പന് നെഹ്രുവിന്റെ കാലത്ത് ചൈന പിടിച്ച സ്ഥലമാണെന്ന് ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡ. അരുണാചലിലെ ചൈനീസ് കയ്യേറ്റത്തില്‍ മോദിസര്‍ക്കാരിനെ പരിഹസിച്ചുകൊണ്ടുള്ള രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് ട്വിറ്ററില്‍ മറുപടി കൊടുക്കുകയായിരുന്നു ബിജെപി ദേശീയാധ്യക്ഷന്‍.
നെഹ്രുവിന്റെ കാലത്ത് 1959ലാണ് ഈ ഭൂമിയിന്മേല് ചൈന അവകാശം സ്ഥാപിച്ചത്. രാഹുല്‍ ഗാന്ധിയും അദ്ദേഹത്തിന്റെ കുടുംബവും കോണ്‍ഗ്രസ്സും എന്നാണ് ചൈനയെക്കുറിച്ചുള്ള നുണകള്‍ നിര്‍ത്തുകയെന്നും നഡ്ഡ ചോദിച്ചു.
കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ചൈന ഉണ്ടാക്കിയ പഴയ ധാരണാപത്രം റദ്ദാക്കണമെന്നാണോ രാഹുല്‍ പറയുന്നത്. അതോ ചൈനയുടെ വകസമ്മാനമായി ഈ ഭൂമി അദ്ദേഹത്തിന്റെ കുടുംബം കയ്യാളുന്ന ട്രസ്റ്റിന് നല്‍കേണ്ടതുണ്ടോ? – നഡ്ഡ പരിഹസിച്ചു.
അസം റൈഫിള്‍ ആര്‍മിയെ തോല്പിച്ച് 1959ലാണ് ചൈനീസ് പട്ടാളം ഈ സ്ഥലം പിടിച്ചത്. അരുണാചല്‍പ്രദേശിന്റെ അതിര്‍ത്തിയില്‍ ഉള്ള ഈ സ്ഥലം ചൈനയുടെ പ്രവിശ്യയില്പെട്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: