ന്യൂഡല്‍ഹി: ജയ്പൂര്‍, ഗുവാഹത്തി, തിരുവനന്തപുരം എന്നീ വിമാനത്താവങ്ങളുടെ നടത്തിപ്പ് അദാനി ഗ്രൂപ്പ് ഉടന്‍ ഏറ്റെടുക്കും. അമ്പത് വര്‍ഷത്തേക്കുള്ള അനുമതി കരാര്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും(എഎഐ) അദാനി എയര്‍പോര്‍ട്സ് ലിമിറ്റഡും തമ്മില്‍ ചൊവ്വാഴ്ച ഒപ്പുവച്ചു. പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ മൂന്നു വിമാനത്താവളങ്ങളുടെയും നടത്തിപ്പിനും പരിപാലനത്തിനും വികസനത്തിനും വേണ്ടിയുള്ള മൂന്ന് കരാറുകളാണ് ഒപ്പുവച്ചത്.
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ആറ് വിമാനത്താവളങ്ങളുടെ നടത്തിപ്പിനുള്ള ലേലത്തില്‍ നേരത്തേ അദാനി ഗ്രൂപ്പ് മുന്പിലെത്തിയിരുന്നു. ഇതില്‍ മംഗലൂരു, ലക്നൗ, അഹമ്മദാബാദ് എന്നീ വിമാനത്താവളങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. ഇപ്പോള്‍ ശേഷിച്ച വിമാനത്താവളങ്ങളുടെ കരാറിലും ഒപ്പിട്ടു. എഎഐ ഇഡി എന്‍ വി സുബ്ബരായുഡുവും അദാനി എയര്‍പോര്‍ട്സ് സിഇഒ ബെഹ്നാദ് സന്ദിയും തമ്മിലാണ് മൂന്നു കാരാറുകളും കൈമാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: