കൊല്ലം: ജില്ലയില്‍ വാക്‌സിനേഷന്‍ കേന്ദ്രം അനുവദിച്ചതില്‍ വീഴ്ച സംഭവിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം എംഎല്‍എ അയിഷാ പോറ്റി. കോവിഡ് വാക്‌സിനേഷനായി സംസ്ഥാനത്തെ മിക്ക പ്രധാന ആരോഗ്യ കേന്ദ്രങ്ങളും തെരഞ്ഞെടുത്തിട്ടുണ്ട്. എന്നിട്ടും കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയെ അതില്‍ നിന്നും ഒവിവാക്കിയെന്ന് ആരോപിച്ചാണ് രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്.
സ്ഥലം എംഎല്‍എ ആയ തന്നോട് ആലോചിക്കാതെ ഉദ്യോഗസ്ഥര്‍ തന്നെ വാക്‌സിനേഷന്‍ പോയിന്റുകള്‍ തീരുമാനിക്കുകയായിരുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയെ ഒഴിവാക്കിയതിന് പിന്നില്‍ ഉദ്യോഗസ്ഥ താത്പ്പര്യമാണ്. താലൂക്ക് ആശുപത്രിയെ അവഹേളിക്കുന്ന നടപടിയാണ് ആരോഗ്യ വകുപ്പ് സ്വീകരിച്ചിട്ടുള്ളതെന്നും അയിഷ പോറ്റി കൂട്ടിച്ചേര്‍ത്തു.
താലൂക്ക് ആശുപത്രിയെ വാക്‌സിനേഷന്‍ പോയിന്റില്‍ നിന്നും ഒഴിവാക്കിയതില്‍ കൊല്ലം നഗരസഭാ ചെയര്‍മാനും ആരോഗ്യ വകുപ്പിനെതിരെ പ്രതികരിച്ചു. സിപിഎമ്മാണ് കൊല്ലം നഗരസഭ ഭരിക്കുന്നത്. കൊട്ടാരക്കര താലൂക്ക് ആശുപത്രി കോവിഡ് വാക്‌സിന്‍ കേന്ദ്രമാക്കാത്തതില്‍ ആദ്യം ബിജെപിയാണ് പതിഷേധം അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: