കൊച്ചി: പുതുവൈപ്പിൻ പെട്രോനെറ്റ് എൽഎൻജി ടെർമിനലിൽ നാളെ രാവിലെ 11 ന് മോക്ക് ഡ്രിൽ സംഘടിപ്പിക്കും. അത്യാഹിത സാഹചര്യങ്ങളെ നേടിടുന്നതിന് വിവിധ സുരക്ഷാ സംവിധാനങ്ങളെയും സർക്കാർ വകുപ്പുകളെയും സജ്ജമാക്കുന്നതിനാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ മോക്ക് ഡ്രിൽ സംഘടിപ്പിക്കുന്നത്.
മോക്ക് ഡ്രില്ലിന്റെ ഭാഗമായി കാളമുക്ക് ജങ്ഷനിൽ നിന്നും പെട്രോനെറ്റ് എൽഎൻജി ടെർമിനലിലേക്കുള്ള റോഡിൽ ബുധനാഴ്ച ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഗ്യാസ് ടെർമിനലിൽ ചോർച്ച സംഭവിച്ചാൽ സ്വീകരിക്കേണ്ട അടിയന്തര നടപടികളുടെ പരിശീലനത്തിന്റെ ഭാഗമായുള്ള മോക്ക് ഡ്രില്ലിൽ പോലീസ്, അഗ്നിശമന സേന, ആരോഗ്യ വകുപ്പ് എന്നീ വിഭാഗങ്ങൾ പങ്കെടുക്കും. പൊതുജനങ്ങൾ പരിഭ്രാന്തരാകരുതെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: