കൊച്ചി : സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് എല്ലാ പ്രതികളേയും പ്രോസിക്യൂട്ട് ചെയ്തേക്കില്ല. ഇവരെ കേസില്‍ നിന്നും ഒഴിവാക്കുമെന്ന് സൂചന. ്ചില പ്രതികളെ നികുതിയും പിഴയും നല്കി കേസില്‍ നിന്നും ഒഴിവാക്കുമെന്നാണ് സൂചന. നിലവില്‍ 26 പേരാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്. കസ്റ്റംസ് മാര്‍ച്ചില്‍ കുറ്റപത്രം സമര്‍പ്പിച്ചേക്കും.
കുറ്റപത്രം നല്‍കുന്നതിന് മുമ്പ് കസ്റ്റംസ് ചട്ടപ്രകാരം കമ്മിഷണര്‍ പ്രതികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കണം. അതിനാല്‍ പ്രതിപ്പട്ടികയില്‍ ഉള്ളവര്‍ക്ക് അടുത്തമാസം ആദ്യം തന്നെ നോട്ടീസ് നല്‍കും. കള്ളക്കടത്തിലും ഗൂഢാലോചനയിലും പങ്കുള്ളവരെയെല്ലാം കണ്ടെത്തിയതായാണ് കസ്റ്റംസിന്റെ നിഗമനം ഇതിന്റെ അടിസ്ഥാനത്തിലാണ് കുറ്റപത്രം സമര്‍പ്പിക്കുന്നതിലേക്ക് അന്വേഷണ സംഘം നീങ്ങിയിരിക്കുന്നത്.
കേസില്‍ പങ്കാളിത്തമുള്ള വിദേശത്തുള്ളവര്‍ എല്ലാം പിടിയിലായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നടപടികളെല്ലാം ഒരുമാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായാണ് പ്രതികള്‍ക്ക് ഇപ്പോള്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. പ്രതികള്‍കള്‍ക്ക് കമ്മിഷണര്‍ക്ക് മുന്നില്‍ നേരിട്ടോ അല്ലെങ്കില്‍ അഭിഭാഷകന് മുഖേനയോ മറുപടി നല്‍കാവുന്നതാണ്. തുടര്‍ന്ന് പ്രോസിക്യൂഷന് നടപടികള്‍ സ്വീകരിക്കേണ്ടുന്ന പ്രതികളെ ഏതൊക്കെയാണെന്നത് സംബന്ധിച്ച് കമ്മിഷണ്‍ ആയിരിക്കും ഉത്തരവിറക്കുക. കുറ്റകൃത്യത്തിന്റെ സ്വഭാവം അനുസരിച്ചായിരിക്കും നടപടി. ഇതിന് ശേഷം മാര്‍ച്ചില്‍ കുറ്റപത്രം നല്‍കാനാണ് കസ്റ്റംസിന്റെ തീരുമാനം.
കേസില്‍ ഫൈസല്‍ ഫരീദ്, കുഞ്ഞാനി ഉള്‍പ്പെടെ വിദേശത്തുള്ള ചില പ്രതികളെ ഇനിയും അറസ്റ്റ് ചെയ്യാനുണ്ട്. ഇവരെ ലഭിക്കുന്ന മുറയ്ക്ക് അഡീഷണല്‍ കുറ്റപത്രം സമര്‍പ്പിക്കും. അതേസമയം കസ്റ്റംസ് തന്നെ അന്വേഷിക്കുന്ന ഡോളര്‍ കടത്ത് കേസില്‍ അന്വേഷണം തുടരും. നിയമസഭാ സമ്മേളനത്തിന് ശേഷം കേസില്‍ ആരോപണ വിധേയരായ ഉന്നത രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യുന്ന നടപടികളിലേക്ക് കസ്റ്റംസ് കടക്കും. ഡോളര്‍ കേസില്‍ അടുത്ത് തന്നെ എം ശിവശങ്കറെയും പ്രതി ചേര്‍ക്കും. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: